വിചാരിക്കാത്ത ഹിറ്റ്, വൻ ബുക്കിംഗ്, നിറഞ്ഞ സദസ്: മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് ഗിരിജ തീയേറ്റർ
റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടാൻ മമ്മൂട്ടി ചിത്രത്തിന് സാധിച്ചു. അതുതന്നെയാണ് ഏറ്റവും വലിയ വിജയം.

മലയാള സിനിമയിൽ അടുത്ത കാലത്തൊരു ട്രെന്റിന് തുടക്കമിട്ടിട്ടുണ്ട്. വലിയ പ്രമോഷനെ ആരവമോ ഒന്നും ഇല്ലാതെ എത്തി, സിനിമയുടെ എല്ലാ ചേരുവയും ഒത്തുചേർന്ന് ഹിറ്റടിക്കുന്ന ചിത്രങ്ങളാണ് അവ. രോമാഞ്ചം ആയിരുന്നു ഈ വർഷം ആ ട്രെന്റിന് തുടക്കമിട്ട ചിത്രം. പിന്നാലെ 2018 പോലുള്ള സിനിമകൾ എത്തി. അക്കൂട്ടത്തിലേക്കാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് എത്തിയത്. പൊതുവിൽ മുൻനിര താരങ്ങളുടെ ചിത്രങ്ങൾക്ക് വൻ ഹൈപ്പാണ് ലഭിക്കുന്നത്. എന്നാൽ സീറോ പ്രൊമോഷൻ, സീറോ ഹൈപ്പ് ആയിരുന്നു കണ്ണൂർ സ്ക്വാഡിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ പ്രേക്ഷകരും അത്രകണ്ട് പ്രാധാന്യം ചിത്രത്തിന് നൽകിയില്ല എന്നത് വ്യക്തമായിരുന്നു. എന്നാൽ സെപ്റ്റംബർ 28ന് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയപ്പോൾ, മറ്റൊരു സൂപ്പർ ഹിറ്റിന് വഴി ഒരുങ്ങുക ആയിരുന്നു.
റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടാൻ മമ്മൂട്ടി ചിത്രത്തിന് സാധിച്ചു. ആദ്യദിനം 160ഓളം തിയറ്റിൽ മാത്രം റിലീസ് ചെയ്ത ചിത്രം ദിവസങ്ങൾ കഴിയുന്തോറും സ്ക്രീനുകളുടെ എണ്ണം വർദ്ധിച്ചു. കേരളത്തിൽ മാത്രം 300ഓളം സ്ക്രീനുകളിൽ കണ്ണൂർ സ്ക്വാഡ് എത്തി. ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടി. വിദേശത്ത് അടക്കം വൻ ബോക്സ് ഓഫീസ് വേട്ടയായിരുന്നു ചിത്രം നടത്തിയത്. ഒടുവിൽ റിലീസ് ചെയ്ത് 18 ദിവസത്തിൽ 75കോടിയും കണ്ണൂർ സ്ക്വാഡ് നേടി. ഈ അവസരത്തിൽ മമ്മൂട്ടിക്കും അണിയറ പ്രവർത്തകർക്കും നന്ദി പറയുകയാണ് തൃശ്ശൂരിലെ ഗിരിജ തീയേറ്റർ.
"ഒരായിരം നന്ദി.വിചാരിക്കാതെ ഒരു ഹിറ്റ് ലഭിക്കുക,ആ സന്തോഷം ഞങ്ങൾക്കുണ്ട്. ഈ പടം നൽകിയവരോടും, പ്രേക്ഷകരോടും, മമ്മൂക്കയെ ഇഷ്ടപ്പെടുന്നവരോടും, പ്രിയപ്പെട്ട മമ്മൂക്ക യോടും, DQ നോടും, കണ്ണൂർ സ്‌ക്വാഡ് ടീമിനോടും നന്ദിയും, സ്നേഹവും", എന്നാണ് ഗിരിജ തീയേറ്റർ ഉടമകൾ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത്. മികച്ച ബുക്കിംഗ് ആയിരുന്നു ഈ തിയറ്ററിൽ ആദ്യം മുതൽ കണ്ണൂർ സ്ക്വാഡിന് ലഭിച്ചത്. ഇതിന്റെ അപ്ഡേറ്റുകൾ അവർ പലപ്പോഴായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
മാസ് ആക്ഷൻ ത്രില്ലറുമായി ദിലീപ്, നിറഞ്ഞാടാൻ തമന്നയും; 'ബാന്ദ്ര' പുതിയ ടീസർ
നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായി മമ്മൂട്ടി കസറിയ ചിത്രത്തിൽ അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, റോണി, വിജയരാഘവൻ തുടങ്ങിയ മലയാളി താരങ്ങളും നോർത്ത് ഇന്ത്യൻ താരങ്ങളും തകർത്തഭിനയിച്ചിരുന്നു. മുഹമ്മദ് ഷാഫിയും റോണിയും ചേർന്നായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..