Asianet News MalayalamAsianet News Malayalam

ക്രിസ്മസിന് തീയേറ്ററുകളില്‍ മമ്മൂട്ടിക്കൊപ്പം ജയസൂര്യയും; 'തൃശൂര്‍ പൂരം' റിലീസ് തീയ്യതി

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂര്‍ പൂരത്തിന്റെ നിര്‍മ്മാണം. ആട് 2ന് ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന ജയസൂര്യ ചിത്രമാണ് ഇത്.
 

thrissur pooram release date
Author
Thiruvananthapuram, First Published Nov 10, 2019, 12:20 PM IST

ജയസൂര്യയെ നായകനാക്കി നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന 'തൃശൂര്‍ പൂരം' ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തും. ഡിസംബര്‍ 20നാണ് ചിത്രത്തിന്റെ റിലീസ്. ക്രിസ്മസിന് തീയേറ്ററുകളിലെത്തുമെന്ന് നേരത്തേ കരുതപ്പെട്ടിരുന്ന രണ്ട് പ്രധാന ചിത്രങ്ങള്‍ റിലീസ് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഫഹദിന്റെ അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ്, മോഹന്‍ലാലിന്റെ സിദ്ദിഖ് ചിത്രം ബിഗ് ബ്രദര്‍ എന്നിവയാണ് അവ. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തെത്തിയിട്ടില്ല. അതേസമയം മമ്മൂട്ടി നായകനാവുന്ന അജയ് വാസുദേവ് ചിത്രം ഷൈലോക്ക് ക്രിസ്മസിന് എത്തും.

thrissur pooram release date

 

അതേസമയം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് തൃശൂര്‍ പൂരത്തിന്റെ നിര്‍മ്മാണം. ആട് 2ന് ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന ജയസൂര്യ ചിത്രമാണ് ഇത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍. 'പുണ്യാളന്‍ അഗര്‍ബത്തീസി'ന് ശേഷം തൃശൂര്‍ പശ്ചാത്തലത്തില്‍ ജയസൂര്യ നായകനാവുന്ന ചിത്രവുമാണ് ഇത്. 

Follow Us:
Download App:
  • android
  • ios