1990-കളിൽ ബാരി ജോണിന്‍റെ തിയറ്റർ ആക്ഷൻ ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു ഋതുരാജ് സിംഗും ഷാരൂഖ് ഖാനും. 

ദില്ലി: ഫെബ്രുവരി 20 നടൻ ഋതുരാജ് സിംഗ് അന്തരിച്ചത്. അദ്ദേഹത്തിന് 59 വയസ്സായിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം സൂപ്പർ താരം ഷാരൂഖ് ഖാനൊപ്പമുള്ള നിരവധി പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

1990-കളിൽ ബാരി ജോണിന്‍റെ തിയറ്റർ ആക്ഷൻ ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു ഋതുരാജ് സിംഗും ഷാരൂഖ് ഖാനും. ഋതുരാജ് സിംഗിന്‍റെ മരണത്തിന് ശേഷം അതേ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന സഞ്ജയ് റോയ് ആണ് പഴയ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 

ഋതുരാജ് സിംഗ്, ദിവ്യ സേത്ത്, സഞ്ജയ് റോയ് എന്നിവർ പ്ലാറ്റ്‌ഫോമിലെ ഒരു മരത്തിന് ചുറ്റും ഇരിക്കുമ്പോൾ പ്ലാറ്റ്ഫോമില്‍ എന്തോ ഒന്ന് നോക്കി നിൽക്കുന്ന ഷാരൂഖ് ആണ് ചിത്രത്തില്‍. ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിന്‍റെ പാശ്ചത്തലത്തിലാണ് ഈ ചിത്രം. 

വൈറലായ ചിത്രം പങ്കുവെച്ചുകൊണ്ട് സഞ്ജയ് റോയ് എഴുതി “ഈ ഫോട്ടോ വൈറലാകുകയാണ് തുടരുന്നു. സിനിമ, ടിവി, നാടക നടൻ ഋതുരാജ് അന്തരിച്ചു എന്ന വാർത്തയ്ക്കൊപ്പമാണ് അത്. അമർ തൽവാർ എടുത്ത ഫോട്ടോയിൽ മുന്നിൽ ഷാരൂഖും, പിന്നീട് ഞാനും ദിവ്യാ സേത്തും, ഋതുരാജും ഉള്‍പ്പെടുന്നു. അന്ന് കൊൽക്കത്തലേക്ക് പോകുകയായിരുന്നു.

Scroll to load tweet…

ഋതുരാജ് സിംഗ്, ദിവ്യ സേത്ത്, ദീപിക അമീൻ എന്നിവരോടൊപ്പമുള്ള ഷാരൂഖ് ഖാന്‍റെ ചിത്രവും വൈറലാകുന്നുണ്ട്. 2022 ലെ ഷാരൂഖ് ഖാന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അന്തരിച്ച നടന്‍ ഋതുരാജ് സിംഗ് ആണ് ഫോട്ടോ ആദ്യം പങ്കിട്ടത്. 

ബനേഗി അപ്‌നി ബാത്, ജ്യോതി, ഹിറ്റ്‌ലർ ദീദി, ശപത്, വാരിയർ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔർ ബാത്തി ഹം തുടങ്ങി നിരവധി സീരിയലുകളില്‍ ഋതുരാജ് അഭിനയിച്ചിട്ടുണ്ട്. ലഡോ 2 എന്ന ടിവി സീരിയലിൽ ബൽവന്ത് ചൗധരിയുടെ വേഷം ഏറെ ശ്രദ്ധേയമാണ്. 

ബദരീനാഥ് കി ദുൽഹനിയ (2017), തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ യാരിയൻ 2 ആയിരുന്നു അദ്ദേഹത്തിന്‍റെ അവസാന ചിത്രം.

ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനൽ, അഭയ്, ബന്ദിഷ് ബാൻഡിറ്റ്‌സ്, നെവർ കിസ് യുവർ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇൻ ഹെവൻ സീസൺ 2 എന്നിവയുൾപ്പെടെ നിരവധി വെബ് സീരീസുകളുടെ ഭാഗമായിരുന്നു റിതുരാജ്. മരണത്തിന് മുമ്പ് അനുപമ എന്ന സീരിയലിൽ യശ്പാൽ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു .

'കടകൻ' മാർച്ച് 1ന് തിയറ്ററുകളിൽ; ട്രെയിലറില്‍ തന്നെ ഗംഭീര നേട്ടം.!

'ചന്ദനക്കുറി നിര്‍ബന്ധം മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു നന്ദി': ദീപകിനോട് സുധിയുടെ ഭാര്യ