Asianet News MalayalamAsianet News Malayalam

'തുറമുഖം' വേള്‍ഡ് പ്രീമിയര്‍ റോട്ടര്‍ഡാമില്‍; മത്സരവിഭാഗത്തിലെ 15 ചിത്രങ്ങളില്‍ ഒന്ന്

ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റമാണ് സിനിമയുടെ പശ്ചാത്തലം

thuramukham world premiere to be held at rotterdam film festival
Author
Thiruvananthapuram, First Published Dec 23, 2020, 6:33 PM IST

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖ'ത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ലോകപ്രശസ്‍തമായ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍. 50-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലെ ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മറ്റു 14 സിനിമകള്‍ക്കൊപ്പമാണ് 'തുറമുഖ'വും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പ്രക്ഷകശ്രദ്ധ നേടിയിരുന്നു. 'മൂത്തോന്' ശേഷം നിവിന്‍ പോളിയിലെ അഭിനേതാവിന് നേട്ടമാകും എന്ന് കരുതപ്പെടുന്ന ചിത്രവുമാണിത്. 

കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണിത്. ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റമാണ് സിനിമയുടെ പശ്ചാത്തലം. കെ എം ചിദംബരം രചിച്ച നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് മകന്‍ ഗോപന്‍ ചിദംബരമാണ്. നേരത്തേ അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്‍റെ പുസ്തകത്തിന് രചന നിര്‍വ്വഹിച്ചതും ഗോപന്‍ ചിദംബരം ആയിരുന്നു.

thuramukham world premiere to be held at rotterdam film festival

 

നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് ബി അജിത്കുമാര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. 
 

Follow Us:
Download App:
  • android
  • ios