ടിനി ടോം, നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യ എന്നിവരും നിരവധി പുതുമുഖങ്ങളും വേഷമിടുന്നു.

ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമാണ് 'പൊലീസ് ഡേ'. നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് 'പൊലീസ് ഡേ' സംവിധാനം ചെയ്യുന്നത്. മനോജ് ഐ ജിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. 'പൊലീസ് ഡേ'യെന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ അടുത്തിടെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നടന്നു.

തികച്ചും ലളിതമായ ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി ഒ രാജഗോപാൽ ഭദ്രദീപം തെളിയിക്കുകയും 'പൊലീസ് ഡേ'യുടെ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും പങ്കെടുക്കുകയും ചെയ്‍തു. ടിനി ടോം, നന്ദു, അൻസിബ, ധർമ്മജൻ ബൊൾഗാട്ടി, നോബി, ശ്രീധന്യ എന്നിവരും നിരവധി പുതുമുഖങ്ങളും 'പൊലീസ് ഡേ'യില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഇന്ദ്രജിത്ത് എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന്റെ ചുരുളുകൾ നിവർത്തുന്ന സസ്പെൻസ് ത്രില്ലറായിട്ടാണ് തിരുവനന്തപുരത്ത് മാര്‍ച്ച് 21ന് ചിത്രീകരണം ആരംഭിക്കുമെന്ന് അറിയിച്ച 'പൊലീസ് ഡേ' എന്ന ചിത്രം.

'പൊലീഡ് ഡേ' എന്ന ചിത്രം നിര്‍മിക്കുന്നത് സജു വൈദ്യാര്‍ ആണ്. ഡിനു മോഹനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രാകേഷ് അശോകയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. രാജീവ് കൊടപ്പനക്കുന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്നത്. കോ പ്രാഡ്യൂസേർസ് സുകുമാർ ജി ഷാജികുമാർ, എം അബ്‍ദുൾ നാസർ എന്നിവരാണ്.

രാജു ചെമ്മണ്ണിലാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിക്കുന്നത്. 'പൊലീസ് ഡേ' എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ റാണാ പ്രതാപും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രതീഷ് നെടുമങ്ങാടും ആണ്. മേക്കപ്പ് ഷാമി. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ അനു പള്ളിച്ചല്‍ എന്നിവരുമാണ് 'പൊലീസ് ഡേ'യുടെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'ദളപതി വിജയ്‍യെ കുറിച്ച് ഒരു വാക്ക്', രശ്‍മികയുടെ പ്രതികരണം ഇങ്ങനെ