മമ്മൂട്ടിയുടെ അടുത്ത് തനിക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായെന്ന് ടിനി ടോം
മമ്മൂട്ടി നായകനായ അപൂര്‍വ്വം ചില സിനിമകളില്‍ ടിനി ടോം അദ്ദേഹത്തിന്‍റെ ബോഡി ഡബിള്‍ ആയി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആക്ഷന് പ്രാധാന്യമുള്ള സിനിമകള്‍ വരുമ്പോള്‍ അത്തരം രംഗങ്ങളില്‍ മമ്മൂട്ടിക്ക് പകരം ടിനി ടോം ആണ് അഭിനയിച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹാസരൂപേണ പറയാറുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് ടിനി ടോം തന്നെ പ്രതികരിച്ചിരിക്കുകയാണ്. വന്നുവന്ന് ഒരു സിനിമാ സെറ്റില്‍ തനിക്ക് മമ്മൂട്ടിക്കൊപ്പം ഇരിക്കാനോ അദ്ദേഹത്തിനൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനോ പറ്റാത്ത അവസ്ഥയാണെന്ന് ടിനി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോമിന്‍റെ പ്രതികരണം.
"മമ്മൂക്കയുടെ അടുത്ത് എനിക്ക് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. കണ്ണൂര്‍ സ്ക്വാഡ് എന്ന സിനിമയുടെ ലൊക്കേഷന്‍ എന്‍റെ വീടിന് അടുത്തായിരുന്നു. ഞാന്‍ മമ്മൂക്കയുടെ അടുത്ത് പോയി സംസാരിച്ചു. ഇനിയിപ്പൊ ഇവന്മാരൊക്കെ പറയും എന്‍റെ ഫൈറ്റ് നീയാണ് ചെയ്തതെന്ന്. ഞാന്‍ പറഞ്ഞു, ഞാന്‍ തന്നെ ഇട്ടിട്ടുണ്ട് ആകെ മൂന്ന് പടത്തിലേ ഞാന്‍ ബോഡി ഡബിള്‍ ആയി നിന്നിട്ടുള്ളൂ. അദ്ദേഹം കഷ്ടപ്പെട്ട് വെയിലത്തുനിന്ന് ചെയ്യുന്നതാണ്. ഈ കാണുന്ന വെയിലത്തുതന്നെയാണ് എല്ലാവരും നില്‍ക്കുന്നത്. എസിയില്‍ ഇരുന്നാലും ആക്ഷന്‍ എന്ന് പറയുമ്പോള്‍ വെയിലത്തുതന്നെ നില്‍ക്കണ്ടേ? അങ്ങനെ ആയുസ് കളഞ്ഞ് പണിയെടുത്തവരാണ്. അവരെയാണ് ഫാന്‍ ഫൈറ്റിന്‍റെ പേരില്‍ അവഹേളിക്കുന്നത്. അപ്പോള്‍ നമുക്ക് ഭയങ്കര വിഷമം തോന്നും. നമ്മളൊത്തെ ബഹുമാനിക്കേണ്ട, അഭിമാനിക്കേണ്ട ഒരാളാണ്. ഒരുമിച്ച് ഫോട്ടോ ഇടാന്‍ പറ്റാത്ത അവസ്ഥയായി", ടിനി ടോം പറയുന്നു.
താന്‍ നായകനായി അഭിനയിക്കുന്ന പൊലീസ് ഡേ എന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തിലാണ് ടിനിയുടെ പ്രതികരണം. പൊലീസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഡിവൈഎസ്പി ലാൽ മോഹനെയാണ് ടിനി ടോം അവതരിപ്പിക്കുന്നത്.
ALSO READ : മതങ്ങള്‍ക്ക് അതീതമായ മാനവികത; 'ഹിമുക്രി' ട്രെയ്‍ലര്‍ എത്തി
