Asianet News MalayalamAsianet News Malayalam

'ഒരു കുര്‍ബാന കൂടിയതുപോലെ'; കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഈസ്റ്റര്‍ ആശംസകളുമായി ടിനി ടോം

"യഥാര്‍ഥത്തില്‍ ഈസ്റ്ററിന്‍റെ സന്ദേശം ഇവിടെയാണെന്നാണ് എന്‍റെ വിശ്വാസം. ഒരു കുര്‍ബാന കൂടിയില്ലെങ്കിലും കുഴപ്പമില്ല, ഇതിന്‍റെ ഭാഗമായാല്‍ മതിയെന്ന് കരുതുന്നു. എന്‍റെ ഈസ്റ്റര്‍ ഇവിടെയാണ്.."

tiny toms easter wishes from a community kitchen
Author
Thiruvananthapuram, First Published Apr 12, 2020, 12:39 PM IST

ഈസ്റ്റര്‍ ദിനത്തില്‍ കമ്യൂണിറ്റി കിച്ചണിന്‍റെ ഭാഗമായി നടന്‍ ടിനി ടോം. കൊച്ചി കലൂരില്‍ ഒരു റെസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്ന കമ്യൂണിറ്റി കിച്ചണിലാണ് ടിനി ടോം രാവിലെ എത്തിയത്. നിര്‍മ്മാതാവ് സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ബാദുഷ, ജാവേദ് എന്നിവരടക്കം ചില സിനിമാ പ്രവര്‍ത്തകരും ഈ സമൂഹ അടുക്കളയുടെ ഭാഗമാണ്. ഫേസ്ബുക്ക് ലൈവിലൂടെ ഈ ദിനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന കമ്യൂണിറ്റി കിച്ചണ്‍ ടിനി ടോം പരിചയപ്പെടുത്തി.

"യഥാര്‍ഥത്തില്‍ ഈസ്റ്ററിന്‍റെ സന്ദേശം ഇവിടെയാണെന്നാണ് എന്‍റെ വിശ്വാസം. ഒരു കുര്‍ബാന കൂടിയില്ലെങ്കിലും കുഴപ്പമില്ല, ഇതിന്‍റെ ഭാഗമായാല്‍ മതിയെന്ന് കരുതുന്നു. എന്‍റെ ഈസ്റ്റര്‍ ഇവിടെയാണ്. എല്ലാവര്‍ക്കും ഹാപ്പി ഈസ്റ്റര്‍, എല്ലാവര്‍ക്കും നന്മ വരട്ടെ", ടിനി ടോമ പറഞ്ഞു. ലോക്ക് ഡൌണ്‍ നീട്ടുമെന്ന് കരുതപ്പെടുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും ടിനി അഭിപ്രായപ്പെട്ടു. കലൂരിലെ സമൂഹ അടുക്കളയില്‍ നിന്ന് ഇന്നത്തെ ഉച്ചഭക്ഷണം 4000 പേര്‍ക്കാണ്.

Follow Us:
Download App:
  • android
  • ios