ധനുഷ് മാരി ശെല്‍വരാജിന്റെ സംവിധാനത്തില്‍ നായകനാകുന്നതിനാല്‍ കര്‍ണൻ എന്ന സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക്  നാളെ പുറത്തുവിടുമെന്ന് സംവിധായകനും നടനുമായ ലാല്‍ അറിയിച്ചിരിക്കുന്നു.

പരിയേറും പെരുമാള്‍ എന്ന സിനിമയിലൂടെ രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ സംവിധായകനാണ് മാരി ശെല്‍വരാജ്. അതുകൊണ്ടുതന്നെ മാരി ശെല്‍വരാജും ധനുഷും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. കര്‍ണൻ എന്ന ധനുഷ് സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്തായിരിക്കും കര്‍ണൻ എന്ന സിനിമ പറയുക എന്ന സൂചന നാളെ വ്യക്തമാകും എന്നാണ് ആരാധകര്‍ കരുതുന്നത്.  ചിത്രീകരണം എത്രത്തോളം ആയി എന്ന് അറിയിച്ചിട്ടില്ല. എന്തായാലും ധനുഷ് ആരാധകര്‍ക്ക് ആഘോഷിക്കാൻ വക തരുന്ന ചിത്രമായിരിക്കും കര്‍ണൻ എന്നാണ് തമിഴ് സിനിമവൃത്തങ്ങള്‍ പറയുന്നത്.