എം സിന്ധു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മഞ്ജുലാല്‍ ആണ്. ടൊവീനോ തോമസ് ആണ് ചിത്രത്തിന്‍റെ ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
സിനിമാമേഖലയെ സ്തംഭനാവസ്ഥയിലേക്ക് നയിച്ച കൊവിഡ് കാലത്തും ചലച്ചിത്രപ്രവര്‍ത്തകരില്‍ പലരും പുതിയ സിനിമയുടെ അന്വേഷണങ്ങളിലാണ്. ഫലവത്തായ ആ അന്വേഷണങ്ങളില്‍ പലതും പുതിയ പ്രഖ്യാപനങ്ങളായി വന്നുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ ഒരു എക്സ്പെരിമെന്‍റല്‍ ചിത്രം കൂടി വരുന്നു. ടി അരുണ്‍കുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ തിരക്കഥയൊരുക്കി സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 'ടോള്‍ ഫ്രീ 1600-600-60' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ടി അരുണ്‍ കുമാര്‍ ചിത്രത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു- "പ്രിയപ്പെട്ടവരേ, സന്ദര്‍ഭവശാല്‍ ലോക്ക്ഡൗണില്‍ എഴുതിയൊരു തിരക്കഥ സിനിമയാവുകയാണ്. മനസ്സിലേക്ക് വന്നൊരു പ്രമേയം കഥാകൃത്തും സുഹൃത്തുമായ ശ്രീ സുനില്‍ ഗോപാലകൃഷ്ണനുമായി പങ്കുവയ്ക്കുകയും പിന്നീട് ഞങ്ങളൊരുമിച്ച് അതിനൊരു തിരക്കഥാരൂപം നല്‍കുകയുമാണ് ഉണ്ടായത്. എന്തായാലും സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങാനാണ് തീരുമാനമായിരിക്കുന്നത്. നവാഗതനായ അരുൺ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. ഒപ്പം ഒന്ന് കൂട്ടിച്ചേര്‍ക്കട്ടെ: ഈ ചിത്രത്തിന്‍റെ കാര്യത്തില്‍ ഒരു അവകാശവാദവുമില്ല, ഒരു ചെറിയ, സാധാരണസിനിമയുടെ ഭാഗമാവുന്നതിലുള്ള സന്തോഷം മാത്രം. എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണമെങ്കില്‍ പരീക്ഷണസ്വഭാവമുള്ള ഒരു ത്രില്ലര്‍ എന്ന് വിളിക്കാമെന്ന് തോന്നുന്നു."
എം സിന്ധു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മഞ്ജുലാല്‍ ആണ്. സംഗീതം അറയ്ക്കല്‍ നന്ദകുമാര്‍. എഡിറ്റിംഗ് വേണുഗോപാല്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സതീഷ് കുമാര്‍. ടൊവീനോ തോമസ് ആണ് ചിത്രത്തിന്‍റെ ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്‍റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ടൊവീനോ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
