കാണെക്കാണെ, കള എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. 

നല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും കനി കുസൃതിയും ഒന്നിക്കുന്നു. മഞ്ജു വാര്യര്‍ നായികയായി എത്തിയ കയറ്റം എന്ന സിനിമക്ക് ശേഷം സനൽകുമാർ ഒരുക്കുന്ന ചിത്രമാണിത്. സുദേവ് നായരും സിനിമയില്‍ പ്രധാന റോളിൽ എത്തുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കാലിക പ്രസക്തിയുള്ള പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പത്തനംതിട്ടയിലെ റാന്നിയിലും പെരുമ്പാവൂരുമായാണ് പ്രധാന ലൊക്കേഷനുകൾ. ചന്ദ്രു ശെല്‍വരാജാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കാണെക്കാണെ, കള എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്.