കൊച്ചിയില്‍ ബ്ലോക്കില്‍ കുടുങ്ങിയ ടൊവിനോയെ ബൈക്കില്‍ കയറ്റി കൃത്യ സ്ഥലത്ത് എത്തിച്ച് പൊലീസ്. ബ്ലോക്കില്‍ കുടുങ്ങിയ ടൊവിനോയെ  ഹൈക്കോടതിയിൽ ഡ്യൂട്ടി ചെയ്‍തിരുന്ന പൊലീസ് ഓഫീസർ മണ്ണഞ്ചേരി കാവുങ്കൽ കിഴക്കേ നെടുമ്പള്ളി വീട്ടിൽ സുനിൽകുമാർ ആണ് ബൈക്കില്‍ കയറ്റി കൃത്യ സ്ഥലത്ത് എത്തിച്ചത്.

ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ചടങ്ങില്‍ ടൊവിനോയായിരുന്നു മുഖ്യാതിഥി. വൈകിട്ട് ആറിന് തുടങ്ങേണ്ട ചടങ്ങില്‍  ഹൈക്കോടതി ജഡ്‍ജിമാരും മറ്റു വിശിഷ്‍ടാതിഥികളും രണ്ടുമണിക്കൂറോളം ടൊവിനോയെ കാത്തിരുന്നു. ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കില്‍ പെട്ടാണ് ടൊവിനോയ്ക്ക് എത്താൻ കഴിയാതിരുന്നത്. ബ്ലോക്കിലാണ്, ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നുവെന്ന് ടൊവിനോ പൊലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്‍തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പൊലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ ബൈക്കുമായി എത്തി ടൊവിനോയെ ഹൈക്കോടതിയില്‍ എത്തിക്കുയായിരുന്നു.