ടൊവിനോ നായകനാകുന്ന പുതിയ സിനിമയാണ് ലൂക്ക. കലാകാരനും ശില്‍പ്പിയുമായ ലൂക്ക എന്ന ടൈറ്റില്‍ കഥാപാത്രമായി ടൊവിനോ അഭിനയിക്കുന്നു.  സിനിമയ്‍ക്കായി കരകൌശല വസ്തുവായ ഡ്രീം ക്യാച്ചര്‍ നിര്‍മ്മിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃദുലുമായി ചേര്‍ന്നാണ് അരുണ്‍ ബോസ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിനായി കലാസംവിധായകൻ അനീസ് നാടോടിയുടെ നേതൃത്വത്തിലാണ് 37 അടി വലിപ്പമുള്ള ഡ്രൂം ക്യാച്ചര്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് അഹാന കൃഷ്‍ണകുമാറാണ്.