ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി- സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകൻ ഒരുക്കുന്ന പുതിയ ചിത്രമാണ് 'കാണെക്കാണെ'. ഉയരെയുടെ വിജയത്തിനുശേഷം സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Add Asianetnews as a Preferred SourcegooglePreferred

സൂരജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആസ് യു വാച്ച്' എന്ന ടാഗ്​ലൈനോടുകൂടിയാണ് പോസ്ററർ പുറത്തുവന്നത്. ആൽബി ആന്റണി ഛായാഗ്രാഹകനായും അഭിലാഷ് ചന്ദ്രൻ എഡിറ്ററായും സിനിമയിൽ വർക്ക് ചെയ്യുന്നു. ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയൊരു ക്രൈം ത്രില്ലർ ആണെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.