മലയാളത്തില്‍ ഇന്നത്തെ മുൻനിര നായകൻമാരില്‍ ഒരാളാണ് ടൊവിനോ. സഹസംവിധായകനായും ചെറിയ വേഷങ്ങള്‍ ചെയ്‍തുമാണ് ടൊവിനോ നായകനിരയിലേക്ക് എത്തിയത്. സിനിമ വിശേഷങ്ങള്‍ക്ക് അപ്പുറത്തുള്ള സ്വന്തം വിശേഷങ്ങള്‍ ടൊവിനോ പങ്കുവയ്ക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്. ആദ്യമായി ക്യാമറയ്‍ക്ക് മുന്നില്‍ നിന്ന സംഭവമാണ് ടൊവിനോ ഓര്‍ത്തെടുത്തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലാണ് ആദ്യമായി ക്യാമറയ്‍ക്കു  മുന്നില്‍ നില്‍ക്കുന്നത് എന്ന് ടൊവിനോ പറയുന്നു.

തുടങ്ങിയത് ഇവിടെ വെച്ചാണ്. എട്ട് വര്‍ഷം മുമ്പ് ആദ്യമായി ക്യാമറയ്‍ക്ക് മുന്നില്‍ നിന്നു. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം- ടൊവിനോ എഴുതുന്നു. ഫോട്ടോയും ടൊവിനോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഒരു ഗാനരംഗത്തിന്റെ ഫോട്ടോയാണ് ടൊവിനോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.