ന്‍റെ പുതിയ ചിത്രമായ ഓസ്കാറിനെ കുറിച്ച് വാചാലനായി നടന്‍ ടൊവിനോ തോമസ്. സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന എല്ലാ സിനിമാ പ്രേമികള്‍ക്കുമായി ചിത്രം സമര്‍പ്പിക്കുന്നതായി ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു. അസിസ്റ്റന്‍റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച  തനിക്ക് ഓസ്കാറിന്‍റെ റിലീസ് സ്വപ്ന സാക്ഷാത്കാരമാണ്, തിരശ്ശീലയിലെങ്കിലും ഒരു സംവിധായകനായി എത്താന്‍ സാധിച്ചത് എന്നും ടൊവിനോ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന എല്ലാ സിനിമാപ്രേമികൾക്കും വേണ്ടി നാളെ ഞങ്ങൾ ഈ സിനിമ സമർപ്പിക്കുന്നു !
ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമാ ജീവിതം ആരംഭിച്ച എനിക്ക് നാളത്തെ ദിവസം ഒരു വിധത്തിൽ പറഞ്ഞാൽ സ്വപ്നസാക്ഷാത്കാരമാണ് . തിരശീലയിലെങ്കിലും ഒരു സംവിധായകൻ ആവുക എന്നത്.

ഇന്ത്യക്കകത്തും പുറത്തും ഒരുപാട് ആരാധകരുള്ള, ആദ്യ ചിത്രം കൊണ്ട് തന്നെ ദേശീയ പുരസ്കാരവും അന്തർദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ, ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി നേടിയ ഒരു സംവിധായകന്റെ സിനിമയിൽ അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാൻ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായി ഞാൻ കരുതുന്നു !
Salim Ahamed സലീമിക്ക, നന്ദി !!

ഇന്ത്യയിലെ തന്നെ മികച്ച ക്യാമറാമാന്മാരിൽ ഒരാൾ ആയ മധു സർ Madhu Ambat , ഓസ്കാർ ജേതാവ് Resul Pookutty, നാഷണൽ അവാർഡ് ജേതാക്കളായ സലീമേട്ടൻ Salim Kumar, ലാലേട്ടൻ Lal , ഞാൻ ഏറെ സ്നേഹിക്കുന്ന ശ്രീനിയേട്ടൻ #Sreenivasan, സിദ്ദിഖ് ഇക്ക Sidhique , കുട്ടേട്ടൻ #Vijayraghavan , #Zareenawahab, പ്രകാശേട്ടൻ #VettukiliPrakashan , Anu Sithara , Nikki Hulowski, Sarath Appani, Dinesh Prabhakar, Maala Parvathi, Kavitha Nair തുടങ്ങിയ അഭിനേതാക്കളോടൊപ്പവും #Vijaisankar (എഡിറ്റർ) Bijibal (സംഗീതം), Ranjith Ambady (ചമയം) , Mashar Hamsa (വസ്ത്രാലങ്കാരം) Benny Kattappana തുടങ്ങിയ അണിയറ പ്രവർത്തകരോടുമൊപ്പം ഈ സിനിമയിൽ പ്രവർത്തിക്കാനായതും ഒരുപാട് സന്തോഷം ! ഈ സിനിമയിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തരോടുമുള്ള എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു . നാളെ മുതൽ ഞങ്ങളുടെ ഈ സിനിമ നിങ്ങളുടേതുകൂടിയാണ് 🤗 അപ്പൊ നാളെ തിയേറ്ററിൽ കാണാം 😍
പ്രതീക്ഷയോടെ , സ്നേഹപൂർവ്വം -Tovino