കൊച്ചി: പ്രളയ മുന്നറിയിപ്പ് പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ ടൊവീനോ തോമസ്. എന്നാല്‍ ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യും മുന്‍പ് ടൊവീനോ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 

കുറേ ആളുകളെ പേടിച്ചിട്ടാണ് ഫ്ലെഡ് അലര്‍ട്ട് ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞാൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമ  പോസ്റ്റ് ഒന്നും ഇടുന്നില്ല . ഫുൾ  അലര്‍ട്ട് പോസ്റ്റ് ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ ! ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല, ! Let’s stand together and survive !!!!

ആദ്യം ഇട്ട പോസ്റ്റ് ടൊവീനോ എഡിറ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് അവസാനം, ഞാൻ ഇനി സിനിമ പോസ്റ്റ് ഒന്നും ഇടുന്നില്ല . ഫുൾ ലേറ്റ് പോസ്റ്റ് ആയിരിക്കും അപ്പൊ ഫ്ലഡ് സ്റ്റാര്‍ എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ ! എന്നായിരുന്നു. ഇത് പിന്നീട് താരം എഡിറ്റ് ചെയ്തു. ഇതിന് ശേഷം നിരവധി പ്രളയ സംബന്ധിയായ പോസ്റ്റുകള്‍ താരം പങ്കുവയ്ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ടൊവീനോ നായകനായ ആക്ഷന്‍ ചലച്ചിത്രം കല്‍ക്കി കേരളത്തില്‍ റിലീസായത്. 2018 ലെ പ്രളയകാലത്ത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയ ടൊവീനോ ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ ഇത് സിനിമ പ്രമോഷനാണെന്ന സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളെ ചൂണ്ടിക്കാട്ടിയാണ് താരത്തിന്‍റെ പുതിയ പോസ്റ്റ്.