സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തിയ ചിത്രം. 

ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ ഒടിടി ട്രെയിലർ റിലീസ് ചെയ്തു. സ്ട്രീമിം​ഗ് അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. നവംബർ എട്ട് മുതൽ മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ എആർഎം സ്ട്രീമിം​ഗ് ആരംഭിക്കും. 

സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നീ മൂന്ന് വേഷങ്ങളിൽ ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർക്ക് ലഭ്യമായത് മികച്ച ദൃശ്യവിസ്മയം ആയിരുന്നു. പൂർണമായും ത്രീഡിയിൽ ആണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്. 

സംസാരിക്കാനും കേൾക്കാനും കഴിയില്ല, ഇതിനകം ചെയ്തത് 50ഓളം പടങ്ങൾ, സിനിമയിൽ 15 വർഷം; ഇത് അഭിനയയുടെ കഥ

അതേസമയം, അൻപത് ദിവസങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ ആയിരുന്നു ചിത്രത്തിന്റെ ഒടിടി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. ഒടിടി പ്രഖ്യാപിച്ചിട്ടും കൊച്ചി പിവിആറിൽ മികച്ച ബുക്കിം​ഗ് അജയന്റെ രണ്ടാം മോഷണത്തിന് ലഭിക്കുന്നുണ്ട്. ഇക്കാര്യം ജിതിൻ ലാൽ പങ്കുവച്ചിട്ടുണ്ട്. 100 കോടിയോളം ബോക്സ് ഓഫീസിൽ നിന്നും കളക്ട് ചെയ്ത ചിത്രത്തിന്റെ ബജറ്റ് 30 കോടിയാണെന്ന് നേരത്തെ ടൊവിനോ തോമസ് തുറന്നു പറഞ്ഞിരുന്നു. 

#ARM - Ajayante Randam Moshanam | Official Malayalam Trailer | Disney+ Hotstar | Nov 08

ടൊവിനോയ്ക്ക് ഒപ്പം ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരായിരുന്നു അജയന്‍റെ രണ്ടാം മോഷണത്തിലെ നായിക കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത നടിമാര്‍. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം