Asianet News MalayalamAsianet News Malayalam

'ക്രിസ്ത്യാനി ആയതുകൊണ്ട് ഇച്ചായന്‍ എന്ന് വിളിക്കുന്നതിനോട് താല്‍പ്പര്യമില്ല'

ഏതെങ്കിലും ഒരു മതത്തിലോ അങ്ങനെ ഏതെങ്കിലും വിശ്വസിക്കുന്ന ആളല്ല ഞാന്‍ എന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു. ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ അത് ഒരു പരിചയമില്ലാത്ത വിളിയാണ്.

tovino thomas reaction on ichayan call
Author
Kochi, First Published Jun 25, 2019, 8:09 PM IST

കൊച്ചി: ഇച്ചായാ എന്ന് ആളുകള്‍ വിളിക്കുന്നത് തനിക്ക് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് നടന്‍ ടൊവിനോ തോമസ്. മാതൃഭൂമി.കോം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ തന്‍റെ അതൃപ്തി വ്യക്തമാക്കിയത്.  ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്ന് വിളിക്കുന്നതെങ്കില്‍ അത് വേണോ എന്നാണ്, സിനിമയില്‍ വരുന്നതിന് മുമ്പോ അല്ലെങ്കില്‍ കുറച്ച് നാള്‍ മുന്‍പോ ഈ വിളികേട്ടിട്ടില്ല. സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. അതിനാല്‍ ആ ഒരു കണ്ണുകൊണ്ട് കാണുന്നിതിനോട് വിയോജിപ്പുണ്ട് ടൊവിനോ പറയുന്നു.

ഏതെങ്കിലും ഒരു മതത്തിലോ അങ്ങനെ ഏതെങ്കിലും വിശ്വസിക്കുന്ന ആളല്ല ഞാന്‍ എന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നു. ഇച്ചായന്‍ എന്ന് വിളിക്കുമ്പോള്‍ അത് ഒരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഒക്കെയാണ്, പക്ഷെ മുസ്ലീമായാല്‍ ഇക്കയെന്നും, ഹിന്ദുവായല്‍ ഏട്ടാ എന്നും, ക്രിസ്ത്യാനിയായല്‍ ഇച്ചായ എന്നും വിളിക്കുന്ന രീതിയോട് താല്‍പ്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ ടൊവിനോ എന്ന് വിളിക്കാം. ടൊവി എന്ന് വിളിക്കാം. 

ഇച്ചായന്‍ എന്ന വിളി എനിക്ക് പരിചയിച്ചു വരുന്നേയുള്ളൂ, വര്‍ഗീയതയുമായി ബന്ധപ്പെടുത്തിയല്ല ഈ വിളിയെങ്കില്‍ സന്തോഷമേ ഉള്ളൂ.  അന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു എന്ന സിനിമയാണ് കഴിഞ്ഞ ദിവസം ടൊവിനോയുടെതായി ഇറങ്ങിയത്. ഇതിന്‍റെ പ്രചാരണാര്‍ത്ഥമായിരുന്നു ടൊവിനോയുടെ അഭിമുഖം.

Follow Us:
Download App:
  • android
  • ios