ടൊവിനോ തോമസിന്റെ മകൻ തഹാൻ ടൊവിനോയുടെ മാമോദീസ ചടങ്ങ് അടുത്തിടെയാണ് നടന്നത്. ഇപ്പോഴിതാ ചടങ്ങിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നു.

കഴിഞ്ഞ ജൂണ്‍ ആറിനാണ് ടൊവിനോയ്‍ക്കും ഭാര്യ ലിഡിയയ്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്. 2014ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഇസ എന്ന മകളുമുണ്ട്.  മാമോദീസ ചടങ്ങിന്റെ വീഡിയോയില്‍ ടൊവിനോയുടെ കുടുംബാംഗങ്ങളെയെല്ലാം കാണാം. ടൊവിനോ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തത്.