ടൊവിനൊ തോമസ് പങ്കുവെച്ച വീഡിയോ ചര്‍ച്ചയാകുന്നു.

'മിന്നല്‍ മുരളി' (Minnal Murali) എന്ന ചിത്രം തീര്‍ത്ത ആവേശത്തിലാണ് മലയാളി പ്രേക്ഷകര്‍. ബേസില്‍ ജോസഫ് സംവിധാനം ചെയ്‍ത 'മിന്നല്‍ മുരളി'യില്‍ ടൊവിനൊ തോമസ് (Tovino Thomas) സൂപ്പര്‍ ഹീറോ ആയപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'മിന്നല്‍ മുരളി'യെ കുറിച്ചുള്ള ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. നെറ്റ്‍ഫ്ലിക്സ് 'മിന്നല്‍ മുരളി'ക്കായി ചെയ്‍ത പ്രമോഷന്റെ വീഡിയോ ടൊവിനൊ തോമസ് പങ്കുവെച്ചതാണ് ഇപോഴത്തെ ചര്‍ച്ച.

'മിന്നല്‍ മുരളി' എന്ന ചിത്രത്തിന്റെ റിലീസിന് ടൊവിനൊയും ബേസിലും ദുബായ്‍യിലായിരുന്നു. അന്ന് ഷൂട്ട് ചെയ്‍ത ഒരു വീഡിയോ ആണ് ടൊവിനൊ പങ്കുവെച്ചിരിക്കുന്നത്. നെറ്റ്‍ഫ്ലിക്സ് സംഘടിപ്പിച്ച് പ്രോഗ്രാമിന് ടൊവിനൊ തോമസ് പുറപ്പെടുന്നതു മുതലുള്ള കാര്യങ്ങളാണ് വീഡിയോയിലുള്ളത്. 'കുറുപ്പ്' സമ്മാനിച്ചതെന്ന് പറഞ്ഞ് ഒരു വാച്ച് ധരിക്കുന്ന ടൊവിനൊ ദുല്‍ഖറിന് നന്ദി പറയുന്നു. പ്രോഗ്രാം സ്ഥലത്തേയ്‍ക്കുള്ള യാത്രയില്‍ ടൊവിനൊ തോമസ് ബേസില്‍ കരഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തുന്നു.

View post on Instagram

റിലീസ് സമയത്ത് വലിയ ടെൻഷനുണ്ടായിരുന്നുവെന്ന് ടൊവിനൊ പറയുന്നു. പ്രീമിയറിന് കോട്ടിട്ട് വന്ന ബേസില്‍ ജോസഫ് പ്രതികരണങ്ങള്‍ കണ്ട് സന്തോഷം കൊണ്ട് കരഞ്ഞുവെന്നും വെളിപ്പെടുത്തുന്നു. കഥ പറഞ്ഞത് ഓര്‍മയുണ്ടോയെന്ന് ടൊവിനൊ തോമസ് ബേസില്‍ ജോസഫിനോട് ചോദിക്കുന്നു. ഇപ്പോള്‍ എവിടെയെത്തിയെന്നും ബേസിലിനോട് ടൊവിനൊ തോമസ് ചോദിക്കുന്നു. 'മിന്നല്‍ മുരളി' എന്ന ചിത്രത്തിന് കിട്ടിയ സ്വീകാര്യതയുടെ സന്തോഷം പങ്കുവയ്‍ക്കുകയായിരുന്നു ഇരുവരും.

ഒടുവില്‍ ഐൻ ദുബായ്‍യില്‍ ടൊവിനൊ തോമസും ബേസില്‍ ജോസഫും എത്തുന്നു. 'മിന്നല്‍ മുരളി' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഐൻ ദുബൈയിലെ ആകാശവീലില്‍ പ്രദര്‍ശിപ്പിക്കുന്നു. ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് കണ്ട് ടൊവിനൊ തോമസും ബേസില്‍ ജോസഫും അടക്കമുള്ളവര്‍ തുള്ളിച്ചാടുന്നതും വീഡിയോയില്‍ കാണാം.