ടൻ ടൊവിനോ തോമസിന് കൊവിഡ് നെ​ഗറ്റീവായി. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. നിലവിൽ ആരോ​ഗ്യപരമായി യാതൊരു പ്രശ്നവുമില്ലെന്നും എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കണമെന്നും ടൊവിനോ കുറിക്കുന്നു. 

‘എനിക്ക് കൊവിഡ് ഭേദമായി. എല്ലാവരുടെയും സ്‌നേഹത്തിനും, പിന്തുണയ്ക്കും നന്ദി. നിലവില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷെ എല്ലാവരുടെയും അവസ്ഥ അങ്ങനെയല്ലെന്ന് എനിക്ക് അറിയാം. രോഗം ഭേദമായതിന് ശേഷം പ്രശ്‌നങ്ങളൊന്നും ഇല്ലാത്തത് ഞാന്‍ ഭാഗ്യമായി കരുതുന്നു. അതിനാല്‍ എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കു’, എന്നാണ് ടൊവിനോ കുറിച്ചത്. 

And...I've tested NEGATIVE. Thanks for all the love and support. I'm doing absolutely fine now, but again, I consider...

Posted by Tovino Thomas on Thursday, 22 April 2021

ഏപ്രില്‍ 15നാണ് താരത്തിന് കൊവിഡ് ബാധിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ടൊവിനോ. താരം തന്നെയാണ് പോസിറ്റീവായ വിവരം അറിയിച്ചത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെയാണ് ടൊവിനോക്ക് കൊവിഡ് സ്ഥിരീകരിച്ചത്.