ദിയ കൃഷ്‍ണ വിഷയത്തില്‍ സ്വീറ്റി.
നടൻ കൃഷ്‍ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്‍ണ ഭർത്താവ് അശ്വിൻ ഗണേശിന്റെ അമ്മയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ വിവാദമായി മാറിയിരുന്നു. ''എല്ലാവരും സ്ഥിരം ചോദിക്കുന്നതാണ്, എന്താണ് അശ്വിന്റെ അമ്മ എന്നു വിളിക്കുന്നത്, അമ്മ എന്നു വിളിച്ചൂടേ എന്ന്. ഞാന്‍ അശ്വിന്റെ അമ്മയെന്നോ ആന്റിയെന്നോ വിളിക്കുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല. അവര്‍ക്ക് വളരെ സന്തോഷമാണ്. എനിക്ക് അമ്മ എന്നു വിളിക്കാന്‍ മരുതംകുഴി വീട്ടില്‍ ഒരാളുണ്ട്, സിന്ധു കൃഷ്‍ണകുമാര്‍. അവരല്ലാതെ, വഴിയില്‍ കാണുന്ന എല്ലാവരേയും അമ്മ, അച്ഛാ എന്നു എനിക്കു വിളിക്കാനാകില്ല'', എന്നാണ് ദിയ പറഞ്ഞത്. ഈ വിഷയത്തിൽ ദിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തന്നുണ്ട്. ഇപ്പോളിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ട്രാൻസ്പേഴ്സണായ സ്വീറ്റി ബെർണാർഡ്.

''സ്നേഹവും മനുഷ്യത്വവും കാണിക്കുന്നവരെല്ലാം അമ്മയും അച്ഛനും തന്നെയാണ്. വഴിയിൽ കാണുന്ന ഒരാൾ ആയിട്ട് അമ്മായിഅമ്മയെ ഉപമിക്കാൻ പറ്റുവോ. അപ്പോൾ ഭർത്താവ് വഴിയിൽ കാണുന്ന ഒരാൾ ആണോ?. പിന്നെ ഭർത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണാം. തിരിച്ച് ഇങ്ങോട്ട് എങ്ങനെ ആണോ അതുപോലെ അല്ലേ നമ്മളും. ഇവിടെ ഇവർ പറയുന്നത് വല്ലവരേം അമ്മേ എന്ന് വിളിക്കുന്നത് ആണോ അതോ അമ്മായിഅമ്മയെ വിളിക്കുന്നത് ആണോ. എന്തായാലും ഈ ലോകത്ത് ഉള്ള എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയാണ് വിളിക്കുന്നത്. അത് ഇനി എങ്ങനെ മാറ്റാൻ ആണ്. അമ്മായിഅമ്മ എത്ര കൊള്ളാത്തവർ ആണെങ്കിലും അവരെ അമ്മ എന്ന് വിളിക്കുന്നതിൽ എന്താ തെറ്റ്?. തെറി വിളിക്കാൻ പറ്റുമോ?. നേഴ്സ് ആയി ജോലി ചെയ്യുന്നവർ പ്രായം ആയവരെ അമ്മേ എന്ന് വിളിക്കുന്നുണ്ടല്ലോ. എന്ന് വെച്ച് അവർ നമ്മളെ പ്രസവിച്ച അമ്മ ആകുവോ. അമ്മ എന്ന വാക്ക് എത്ര ബഹുമാനം ഉള്ള് ആണ്. അങ്ങനെ വിളിച്ചെന്നു വെച്ച് എന്ത് നഷ്ടം?'', സ്വീറ്റി ബെർണാർഡ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
