സംവിധായകൻ പ്രിയദർശനും കൊവിഡ് ബാധിച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് തൃഷ(Trisha Krishnan). പ്രായം വെറും നമ്പറിൽ ഒതുക്കിയ താരമെന്ന് പലപ്പോഴും ആരാധകർ തൃഷയെ കുറിച്ച് പറയാറുണ്ട്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി. ഇപ്പോഴിതാ താരത്തിന് കൊവിഡ്(Covid 19) ബാധിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്ത. തൃഷ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. എല്ലാ സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നിട്ടും കൊവിഡ് തന്നെയും പിടികൂടിയെന്ന് തൃഷ കുറിക്കുന്നു. 

തൃഷയുടെ ട്വീറ്റ് 

'എല്ലാ സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടും പുതുവർഷത്തിന് കുറച്ചു മുൻപ് കൊവിഡ് എന്നെയും പിടികൂടി. ലക്ഷണങ്ങൾ എല്ലാം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിനങ്ങളായിരുന്നു കടന്നു പോയത്. കഴിഞ്ഞ ഒരാഴ്ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. എന്നാൽ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ചു വരികയാണ്. വാക്സിനേഷന് നന്ദി. എല്ലാവരും വാക്‌സിൻ എടുക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എത്രയും വേഗം എന്റെ ടെസ്റ്റ് നെഗറ്റീവ് ആയി തിരികെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ച സുഹൃത്തുക്കൾക്കും, കുടുംബത്തിനും നന്ദി അറിയിക്കുന്നു.

Scroll to load tweet…

പിന്നാലെ നിരവധി പേരാണ് താരത്തിന്റെ സുഖവിവരം അന്വേഷിച്ചുകൊണ്ട് രം​ഗത്തെത്തിയത്. അതേസമയം സംവിധായകൻ പ്രിയദർശനും കൊവിഡ് ബാധിച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണ്.