കൊവിഡ് ഭേദമായ കാര്യം അറിയിച്ച്  തൃഷ.

നടി തൃഷയ്‍ക്ക് (Trisha Krishnan) അടുത്തിടെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇപോഴിതാ കൊവിഡ് 19 നെഗറ്റീവായെന്ന് അറിയിച്ചിരിക്കുകയാണ് തൃഷ. എല്ലാവരുടെയും പ്രാര്‍ഥനയ്‍ക്കും സ്‍നേഹത്തിനും താൻ നന്ദി പറയുന്നുവെന്നും തൃഷ വ്യക്തമാക്കുന്നു. ഒരു റിപ്പോർട്ടിൽ 'നെഗറ്റീവ്' എന്ന വാക്ക് വായിക്കുന്നതിൽ ഒരിക്കലും സന്തോഷിച്ചിട്ടില്ലായിരുന്നുവെന്നും കൊവിഡ് ഭേദമായതിനെ കുറിച്ച് തൃഷ എഴുതുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഒരു റിപ്പോർട്ടിൽ 'നെഗറ്റീവ്' എന്ന വാക്ക് വായിക്കുന്നതിൽ ഒരിക്കലും സന്തോഷിച്ചിട്ടില്ല. നിങ്ങളുടെ സ്‍നേഹത്തിനും പ്രാർത്ഥനയ്ക്കും എല്ലാവർക്കും താൻ നന്ദി പറയുന്നു. 2022ന് തയ്യാറായിരിക്കുന്നു. തന്റെ ഫോട്ടോ പങ്കുവെച്ചാണ് ഇക്കാര്യം തൃഷ എഴുതിയിരിക്കുന്നത്.

View post on Instagram

എല്ലാ സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നിട്ടും കൊവിഡ് തന്നെയും പിടികൂടിയെന്ന് തൃഷ തന്നെയായിരുന്നു നേരത്തെ അറിയിച്ചത്. ലക്ഷണങ്ങൾ എല്ലാം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിനങ്ങളായിരുന്നു കടന്നു പോയത്. കഴിഞ്ഞ ഒരാഴ്‍ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്നും കൊവിഡ് ബാധിച്ച കാര്യം അറിയിച്ച് കഴിഞ്ഞ ആഴ്‍ച തൃഷ എഴുതിയിരുന്നു. എ

വാക്സിനേഷന് നന്ദി. എല്ലാവരും വാക്‌സിൻ എടുക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എത്രയും വേഗം എന്റെ ടെസ്റ്റ് നെഗറ്റീവ് ആയി തിരികെ വീട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തൃഷ എഴുതിയിരുന്നു. ഇപ്പോള്‍ കൊവിഡ് 19 രോഗത്തില്‍ നിന്ന് മുക്തി നേടിയ തൃഷയ്‍ക്ക് ആശംസകളുമായി എത്തുകയാണ് പ്രിയപ്പെട്ടവര്‍.