ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

ദുബായ്:  പ്രശസ്‌ത ടെലിവിഷൻ സീരിയൽ താരം നടി രശ്മി സോമന് യു.എ.ഇ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

അരയന്നങ്ങളുടെ വീട്, ആദ്യത്തെ കണ്മണി , വര്ണപ്പകിട്ട്, ഇഷ്ടമാണ് നൂറുവട്ടം , സാദരം ,മഗ്‌രിബ് ,കണ്ണൂർ ,എന്ന് സ്വന്തം ജാനകികുട്ടി, സാമൂഹ്യപാഠം തുടങ്ങിയ ചലച്ചിത്രങ്ങളിലും , കടമറ്റത്ത് കത്തനാർ ,സമയം,സ്വരരാഗം , അക്കരപ്പച്ച ,പെൺ മനസ്സ് , കാർത്തികദീപം, മംഗല്യം ,മന്ത്രകോടി ,അക്ഷയപാത്രം,താലി അനുരാഗം, മായാമയൂരം തുടങ്ങിയ ശ്രദ്ധേയമായ നിരവധി ടെലിവിഷൻ സീരിയലുകളിലും രശ്മി സോമൻ തിളങ്ങിയിട്ടുണ്ട്.

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി എച്ഛ് ഡിജിറ്റൽ മുഖേനയായിരുന്നു .

'അഭിമാനം' രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ; യൂസഫലിക്കൊപ്പം ഡിസിടി ആസ്ഥാനത്തെത്തി സ്വീകരിച്ച് താരം

ബോളിവുഡ് നടി രാഖി സാവന്തിന് യുഎഇ ഗോള്‍ഡന്‍ വിസ