ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഖിൽ മാരാരുടെ പ്രചാരണത്തിനിടെ വഴക്കാലയിൽ ഫ്ലക്സുകളും പോസ്റ്ററുകളും കീറാൻ ശ്രമമുണ്ടായി. ഇത് തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ ഒരാൾ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചതായി അഖിൽ മാരാർ പറയുന്നു.

ഫ്ലക്സും പോസ്റ്ററും വലിച്ചു കീറാൻ പരസ്യമായ ശ്രമമെന്ന് ട്വിന്റി ട്വന്റി സ്ഥാനാർത്ഥി അഖിൽ മാരാർ. വഴക്കാല ഓത്തു പള്ളിക്ക് സമീപമാണ് സംഭവം. ഇത് തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചയാൾ ഹെൽമെറ്റ് ഊരി തലയ്ക്കു അടിച്ചുവെന്നും അഖിൽ മാരാർ പറയുന്നു. ഇതിന് പിന്നിൽ മലപ്പുറത്തുനിന്നും ഇവിടെ വന്നു താമസിക്കുന്നവർ ആണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അഖിൽ മാരാർ പറഞ്ഞു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്ന് അഖിൽ അറിയിച്ചു.

"പര്യടനം നടക്കുമ്പോഴാണ് സംഭവം. സ്ഥാനാർത്ഥിയുടെ മുന്നിൽ വച്ച് തന്നെയാണ് പോസ്റ്ററും ഫ്ലക്സും കീറാൻ ശ്രമിച്ചത്. പര്യടനം മുന്നോട്ട് പോകുമ്പോൾ ഇയാൾ പോസ്റ്റുകൾ കീറുന്നുണ്ട്. ഇത് വീഡിയോ എടുക്കാൻ ശ്രമിച്ചയാളെ ഇയാൾ ഹെൽമറ്റ് ഉപയോ​ഗിച്ച് തലയ്ക്കടിച്ചു. ഇതോടെ മറ്റുള്ളവർ ഇടപെട്ടു. അതേസമയം, ഇയാൾ ഇറങ്ങി ഓടുകയും ഒരു കടയിലേക്ക് കയറുകയുമായിരുന്നു. ഇയാൾ ഓടുന്നതാണ് ഞാൻ കണ്ട കാഴ്ച. അടി കിട്ടിയത് പ്രായം ചെന്നൊരാൾക്കാണ്. അയാൾ തൃക്കാക്കര കാരനോ വാഴക്കലക്കാരനോ അല്ല. ഇത്തരം തീവ്രവാദ മനോഭാവമുള്ളവർ കേരളത്തിന്റെ പല ഭാ​ഗങ്ങളിലും ഉണ്ട്. അവർ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇവരെ മനസിലാക്കാൻ നാട്ടുകാർക്ക് കഴിയണം. പരസ്യമായി ഇങ്ങനെ ചെയ്യുന്നവർ നമ്മുടെ എത്ര ഫ്ലക്സുകളും പോസ്റ്ററുകളും കീറുന്നുണ്ടാകും. എന്തിനാടോ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പറഞ്ഞ് പരിഹസിക്കുന്ന സ്ഥാനാർത്ഥിയെ ഭയപ്പെട്ട് ഇങ്ങനെ ചെയ്യുന്നത്", എന്നാണ് സംഭവം വിവരിച്ചു കൊണ്ട് അഖിൽ മാരാർ പറഞ്ഞത്.

അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്

സ്ഥാനാർഥിയുടെ ഫ്ലക്സും പോസ്റ്ററും വലിച്ചു കീറാൻ പരസ്യമായ ശ്രമം. തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ ഹെൽമെറ്റ് ഊരി തലയ്ക്കു അടിച്ചു. വഴക്കാല ഓത്തു പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. ഇതിന് പിന്നിൽ മലപ്പുറത്തുള്ള ഇവിടെ വന്നു താമസിക്കുന്നവർ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. തൃക്കാക്കരയിൽ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങൾ എനിക്ക് നൽകിയ സ്വീകരണം വളരെ വലുതാണ്. അവരുടെ സ്നേഹത്തിന് നന്ദി അറിയിക്കുന്നു. കലാപം ഉണ്ടാക്കാൻ ശ്രമിച്ച ഈ വ്യക്തിക്കെതിരെ നിയമ പരമായ നടപ്പിക്ക് ബിജെപി പോലീസിനെ സമീപിച്ചു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming