രേണു സുധി-കിച്ചു വിഷയത്തിൽ പ്രതികരണവുമായി ഹെയ്ദി സാദിയ. കിച്ചുവിന് മാനസിക പിന്തുണ ആവശ്യമെങ്കിൽ തെറാപ്പിക്ക് സഹായിക്കാമെന്ന് ഹെയ്ദി വാഗ്ദാനം ചെയ്തു. രേണു കുടുംബത്തിന് വേണ്ടിയാണ് കഷ്ടപ്പെടുന്നതെന്നും ഹെയ്ദി.

രേണു സുധി- കിച്ചു പ്രശ്നത്തിൽ പ്രതികരണവുമായി ഹെയ്ദി സാദിയ. എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നമുണ്ടെങ്കിൽ ഒരു ചേച്ചി എന്ന നിലയിൽ തെറാപ്പിക്ക് കൊണ്ടു പോകാൻ താൻ തയ്യാറാണെന്ന് ഹെയ്ദി പറയുന്നു. 21 വയസായ ചെറുപ്പക്കാരനല്ലേ കിച്ചുവെന്നും അമ്മ ചെയ്യുന്ന കാര്യങ്ങളോട് താല്പര്യമില്ലെങ്കിൽ അത് തുറന്ന് പറഞ്ഞ് കുടുംബം പോറ്റണമെന്നും ഹെയാദി പറയുന്നു. രേണു ചേച്ചി കുടുംബത്തിന് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. പക്ഷേ വിമര്‍ശനങ്ങൾ ധാരാളമാണെന്നും മറ്റുള്ളവര്‍ അതുകൊണ്ട് അരി വാങ്ങുന്നുണ്ടെന്നും ഹെയ്ദി കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

ഹെയ്ദി സാദിയയുടെ വാക്കുകൾ ഇങ്ങനെ

കിച്ചു ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥയില്‍ ഒരുപാട് സങ്കടമുണ്ട്. മോന്‍ എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഒരു ചേച്ചി എന്ന രീതിയില്‍ ഞാന്‍ നിന്നെ സഹായിക്കാനുണ്ട്. നല്ലൊരു തെറാപ്പിക്ക് കൊണ്ടു പോകാന്‍ ഞാന്‍ നിന്നെ സഹായിക്കാം. എനിക്കൊരു മെസേജ് അയച്ചാല്‍ മാത്രം മതി. ‌

കിച്ചു 21 വയസായിട്ടുള്ളൊരു കൊച്ചാണ്. കൊച്ചല്ല ഒരു ചെറുപ്പക്കാരനാണ്. 21 വയസ് അത്ര വലിയ വയസുമല്ല എന്നാല്‍ അത്ര ചെറിയ വയസുമല്ല. രേണു ചേച്ചി ഇപ്പോള്‍ ചെയ്യുന്ന ഇന്‍സ്റ്റാഗ്രാം സബ്സ്ക്രിപ്ഷനായാലും ആല്‍ബങ്ങളായാലും അതുപോലെ ദുബായില്‍ പോയിട്ടുള്ള കൊളാബുറേഷന്‍സ് ആയാലും കിച്ചുവിന് അത് താല്പര്യമില്ലെങ്കില്‍ അത് പറയാം. അമ്മ നമുക്കിത് ഒന്നും ചെയ്യേണ്ടെന്ന് പറയാം. നമ്മുടെ ജീവിതം വച്ച് മറ്റുള്ളവര്‍ കണ്ടന്‍റാക്കുന്നുണ്ട്. നമ്മള്‍ എന്തിനാണ് നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത്. നമ്മുടെ വീട്ടില്‍ എല്ലാവരുമായി നിന്നൂടെ. അമ്മയെ ഞാന്‍ നോക്കിക്കോളം. ഊബര്‍ ഓടാം, സ്വിഗി, ഇന്‍സ്റ്റാ മാര്‍ട്ടിലൊക്കെ ഡെലവറി ബോയ് ആയിട്ട് പോകാം എന്നൊക്കെ പറയാം. അതിനുള്ള ഓപ്ഷനുകളും ഉണ്ട്. ജീവിതത്തെ വളരെ കളര്‍ഫുള്ളാക്കിയിട്ട്, മൂത്ത മകന്‍ എന്ന നിലയില്‍ ഫാമിലിയെ പുന്‍നിര്‍വചിക്കാന്‍ കിച്ചുവിന് സാധിക്കും. രേണു ചേച്ചി ചെറിയ ജോലിക്ക് പോയി കുഞ്ഞുങ്ങളേയും കുടുംബത്തെയും നോക്കുന്നു. അങ്ങനെ കുടുംബത്തെ റീക്രിയേറ്റ് ചെയ്യാമല്ലോ.

മോന്‍ ഒരു ആണ്‍ കൊച്ചല്ലേ. ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ വരും. അതിനെ എല്ലാം മറികടന്ന് അതിജീവിക്കുമ്പോഴല്ലേ നമുക്ക് വിജയം ഉണ്ടാകുന്നത്. ഒരു ചേട്ടനെന്ന നിലയില്‍ റിതപ്പനെ എത്ര മനോഹരമായി മോന് വളര്‍ത്താം. രേണു ചേച്ചി കുടുംബത്തിന് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. പക്ഷേ വിമര്‍ശനങ്ങൾ ധാരാളമാണ്. മറ്റുള്ളവര്‍ അതുകൊണ്ട് അരി വാങ്ങുന്നുണ്ട്. മോന് അത് ബുദ്ധിമുട്ടാണെങ്കില്‍ അതെല്ലാം നിര്‍ത്തിച്ചിട്ട് കുടുംബത്തിന്‍റെ അത്താണി എന്ന നിലയില്‍ നിന്നൂടെ. 21കാരന് നല്‍കേണ്ടത് മോട്ടിവേഷനാണ്. അതിജീവിക്കാനുള്ള കരുത്താണ്. അല്ലാതെ സാമ്പത്തികം പിരിച്ചിട്ടല്ല. അത് ആ കുട്ടിയെ വഷളാക്കുകയേ ഉള്ളൂ. കിച്ചുവിന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശക്തി ഉണ്ടാകട്ടേന്ന് ആഗ്രഹിക്കുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming