Asianet News MalayalamAsianet News Malayalam

അക്ഷയ്‌കുമാര്‍ പറയുന്നത്‌ കള്ളം; തെളിവുകള്‍ നിരത്തി സോഷ്യല്‍മീഡിയ

2014ല്‍ മിക്ക സിംഗ്‌ എന്ന വ്യക്തി ട്വീറ്റ്‌ ചെയ്‌തതാണ്‌ ചിരാഗ്‌ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം. ഇത്‌ തെളിയിക്കുന്നത്‌ രാജ്‌ കുന്ദ്ര, ശില്‍പ ഷെട്ടി എന്നിവര്‍ക്കൊപ്പം കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിയില്‍ അക്ഷയ്‌കുമാര്‍ പങ്കെടുത്തു എന്നാണ്‌

Twitter user has posted screenshots of news and tweets that prove Akshay Kumar said lie
Author
Delhi, First Published May 11, 2019, 3:30 PM IST

ദില്ലി: ഏഴ്‌ വര്‍ഷത്തിനുള്ളില്‍ താന്‍ കാനഡ സന്ദര്‍ശിച്ചിട്ടില്ലെന്ന നടന്‍ അക്ഷയ്‌കുമാറിന്റെ വാദം പൊളിച്ചടുക്കി ട്വിറ്റര്‍. താരത്തിന്റെ കാനഡ പൗരത്വം സംബന്ധിച്ച്‌ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ്‌ ചിരാഗ്‌ എന്ന ട്വിറ്റര്‍ ഉപയോക്താവ്‌ അക്ഷയ്‌കുമാറിന്റെ പഴയ ചിത്രങ്ങള്‍ ട്വീറ്റ്‌ ചെയ്‌ത്‌ താരം പറയുന്നത്‌ നുണയാണെന്ന്‌ തെളിയിച്ചിരിക്കുന്നത്‌.

2014ല്‍ മിക്ക സിംഗ്‌ എന്ന വ്യക്തി ട്വീറ്റ്‌ ചെയ്‌തതാണ്‌ ചിരാഗ്‌ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം. ഇത്‌ തെളിയിക്കുന്നത്‌ രാജ്‌ കുന്ദ്ര, ശില്‍പ ഷെട്ടി എന്നിവര്‍ക്കൊപ്പം കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിയില്‍ അക്ഷയ്‌കുമാര്‍ പങ്കെടുത്തു എന്നാണ്‌. 2014 മാര്‍ച്ച്‌ 14നുള്ളതാണ്‌ ഈ ട്വീറ്റ്‌.

2014 മാര്‍ച്ച്‌ 10ന്‌ ടിന വര്‍മ്മാണി എന്ന പെണ്‍കുട്ടിയുടെ വിവാഹത്തില്‍ അക്ഷയ്‌കുമാര്‍ പങ്കെടുത്തെന്ന്‌ തെളിയിക്കുന്ന ചിത്രവും ചിരാഗ്‌ ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌.

Twitter user has posted screenshots of news and tweets that prove Akshay Kumar said lie

അതിനിടെ, ടൊറന്റോ എനിക്ക്‌ വീട്‌ പോലെയാണെന്ന്‌ പറഞ്ഞുകൊണ്ടുള്ള അക്ഷയ്‌കുമാറിന്റെ പഴയൊരു വീഡിയോ ട്രോള്‍രൂപത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌. സിനിമയില്‍ നിന്ന്‌ വിരമിച്ചാല്‍ താന്‍ തിരികെ ടൊറന്റോയിലെത്തി സ്ഥിരതാമസമാക്കും എന്നാണ്‌ താരം വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്‌.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ അഭിമുഖവും തുടര്‍ന്ന്‌ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാഞ്ഞതും അക്ഷയ്‌കുമാറിനെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ചിരുന്നു . അദ്ദേഹത്തിന്റെ കാനഡ പൗരത്വവും വിവാദമായി. ഈ സാഹചര്യത്തിലായിരുന്നു കനേഡിയന്‍ പൗരത്വമുണ്ടെങ്കിലും ഏഴ്‌ വര്‍ഷമായി താന്‍ അവിടേക്ക്‌ പോയിട്ടേയില്ലെന്ന്‌ അദ്ദേഹം അവകാശപ്പെട്ടത്‌.

 

 

Follow Us:
Download App:
  • android
  • ios