ഡബിള്‍സ്, വന്യം, എന്നീ സിനിമകൾക്ക് ശേഷം സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അണ്‍ലോക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു. ചെമ്പന്‍ വിനോദും മംമ്ത മോഹന്‍ദാസും മുഖാമുഖം നോക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ഉള്ളടക്കം. 

ചിത്രത്തിൽ ഇന്ദ്രന്‍സ്, ഷാജി നവോദയ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എറണാകുളം പ്രധാന ലൊക്കേഷൻ ആകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബർ 15നായിരുന്നു ആരംഭിച്ചത്.  അഭിലാഷ് ശങ്കർ ഛായാ​ഗ്രഹണവും സാജൻ വി എഡിറ്റിം​ഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ സാബു വിത്രയാണ് കലാ സംവിധാനം. റോണക്സ് സേവിയർ മേക്കപും രമ്യ സുരേഷ് കോസ്റ്റ്യൂമും. ഡേവിസണ്‍ സി ജെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്. മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് നിര്‍മ്മാണം. ചിത്രീകരണം പൂര്‍ത്തിയായ അണ്‍ലോക്കിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.