മാളികപ്പുറത്തിലെ പ്രധാന രം​ഗങ്ങൾ ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഴിഞ്ഞ വർഷം ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവർഷത്തിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് 'മാളികപ്പുറം'. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാളികപ്പുറത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോൾ, അത് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി മാറി. ഉണ്ണി മുകുന്ദൻ എന്ന നടന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റും മാളികപ്പുറം തന്നെ. ഇപ്പോഴിതാ 100 കോടി ക്ലബ്ബ് ചിത്രമായ മാളികപ്പുറത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

മാളികപ്പുറത്തിലെ പ്രധാന രം​ഗങ്ങൾ ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ അവസാന ഭാ​ഗത്തുള്ള ​ഗംഭീര സംഘട്ടന രം​ഗങ്ങൾ ചിത്രീകരിക്കുന്നതിലെ വെല്ലുവിളികളും ​ഗാനങ്ങൾ ചിത്രീകരിക്കുന്നതുമെല്ലാം വീഡിയോയിൽ ​ദൃശ്യമാണ്. പിന്നാലെ നിരവധി പേരാണ് രം​ഗത്തെത്തിയത്. 

'​ഗുഡ് വർക്ക്.. ​ഗുഡ് റിസൾട്ട്, ഒരു സിനിമ ചെയ്യുമ്പോൾ ഓരോ വ്യക്തിയും തങ്ങളുടെ ഹൃദയവും ആത്മാവും അതിൽ വയ്ക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ, പരിശ്രമങ്ങളുടെ പടി കയറി ചരിത്രവിജയത്തിന്റെ മല ചവിട്ടിയ കാഴ്ച്ചകൾ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

Malikappuram Making Video | Vishnu Sasi Shankar | Unni Mukundan | Saiju Kurup | Ranjin Raj

2022 ഡിസംബര്‍ 30ന് ആണ് ഉണ്ണി മുകുന്ദൻ നായികനായി എത്തിയ മാളികപ്പുറം റിലീസിന് എത്തിയത്. ഫെബ്രുവരി ആയപ്പോഴേക്കും ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടി. അഭിലാഷ് പിള്ളയുടേതാണ് മാളികപ്പുറത്തിന്റെ രചന. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

'പാർട്ടിയിൽ ചേരാൻ സമയമായി, ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്': സുമലത

അതേസമയം, ഗന്ധര്‍വ്വ ജൂനിയറില്‍ ആണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.