അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‍മ പര്‍വ്വം ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മാർച്ച് 3ന് ചിത്രം തിയറ്ററുകളിൽ എത്തും. 

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക്(Mammootty) ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. സിനിമയ്ക്ക് പുറത്ത് മാത്രമല്ല സിനിമാ താരങ്ങളും മമ്മൂട്ടിയുടെ ആരാധകരാണ്. പലപ്പോഴും വൈറലാകാറുള്ള മമ്മൂട്ടിക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ തന്നെയാണ് അതിന് തെളിവ്. ഇപ്പോഴിതാ പ്രിയതാരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. 

‘ചിരിക്കുന്ന രണ്ട് മനുഷ്യരെയാണ് നിങ്ങള്‍ കാണുന്നത്. അതില്‍ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നയാള്‍ ഒരു ഇതിഹാസമാണ്,’ എന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തോടൊപ്പം കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. കേരളത്തിലെ ഏറ്റവും "സുന്ദരരായ രണ്ടുപേർ... നിങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം...എപ്പോഴും അനുഗ്രഹീതരായി നിലകൊള്ളുക, ഞങ്ങളുടെ രണ്ട് അതിസുന്ദരന്മാർ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‍മ പര്‍വ്വം ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 
മാർച്ച് 3ന് ചിത്രം തിയറ്ററുകളിൽ എത്തും. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി കുന്ദന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.