Asianet News MalayalamAsianet News Malayalam

പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാൻ ഉണ്ണി മുകുന്ദൻ, ഫസ്റ്റ് ലുക്ക് പുറത്ത്, ജയ് ഗണേഷ് ത്രില്ലറോ?

ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.

Unni Mukundans Jai Ganesh first look out hrk
Author
First Published Nov 16, 2023, 10:56 AM IST

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. സംവിധാനം രഞ്‍ജിത് ശങ്കറാണ്. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. വീല്‍ ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദനാണ് ഫസ്റ്റ് ലുക്കില്‍ കാണാനാകുന്നത്.

ഉണ്ണി മുകുന്ദന് പ്രകടനത്തിന് സാധ്യതയുള്ള ചിത്രമാണ് ജയ് ഗണേഷ് എന്നാണ് സൂചനകള്‍. എന്തായിരിക്കും നായകനായ ഉണ്ണി മുകുന്ദന്റെ കഥാപാത്രം എന്ന് വ്യക്തമല്ല. ചിത്രീകരണം എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിട്ടും നടക്കുമ്പോള്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം ചന്ദു സെല്‍വരാജാണ്. മഹിമ നമ്പ്യാര്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍ നടി ജോമോള്‍ വക്കീല്‍ വേഷത്തില്‍ എത്തുമ്പോള്‍ ഉണ്ണി മുകുന്ദൻ ഫിലിസും രഞ്‍ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

​ഗന്ധർവ്വ ജൂനിയര്‍ എന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദൻ നായകനാകുന്നതില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ്. ചിത്രം ഒരുങ്ങുക ഏകദേശം 40 കോടി ബജറ്റില്‍ ആയിരിക്കും എന്നാണ് നേരത്തെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ചിത്രത്തിൽ ​ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ എത്തും. സംവിധാനം വിഷ്‍ണു അരവിന്ദ് നിര്‍വഹിക്കുമ്പോള്‍ തിരക്കഥ എഴുതുന്നത് പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവര്‍ ചേര്‍ന്നാണ്.

ഒരു ഫാന്റസി കോമഡി ഴോണര്‍ ചിത്രമായിരിക്കും ഗന്ധര്‍വ ജൂനിയര്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'വേൾഡ് ഓഫ് ഗന്ധർവ്വാസ്' എന്ന വീഡിയോ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഗന്ധർവ്വ ജൂനിയറിന്റെ പ്രമോഷന്റെ ഭാഗമായി പുറത്തുവിട്ടിരുന്നു. പതിവ് ​ഗന്ധർവ്വ സങ്കൽപങ്ങളെ പൊളിച്ചെഴുതുന്നതായിരിക്കും ചിത്രമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയായ വേൾഡ് ഓഫ് ഗന്ധർവ്വാസ്' വീഡിയോയില്‍ നിന്ന് മനസിലാകുന്നത്. സംഗീതം ജേക്ക‍്‍സ് ബിജോയ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‍ഡേഷനുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read More: ഗരുഡനു പിന്നാലെ മിഥുന്റെ ഫീനിക്സ്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios