ഏറ്റവും മികച്ച അന്തര്‍ദേശീയ സ്റ്റുഡിയോകളില്‍ വിഎഫ്എക്‌സ് നിര്‍വ്വഹിക്കുന്ന ചിത്രം ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ എക്കാലത്തെയും വലിയ ചിത്രങ്ങളില്‍ ഒന്നായിരിക്കും.
തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്കി'ന്റെ അണിയറക്കാര്‍ വീണ്ടുമൊന്നിക്കുന്നു. സംവിധായകന്‍ ആദിത്യ ധര്‍, നായകന്‍ വിക്കി കൗശല്‍, നിര്‍മ്മാതാവ് റോണി സ്‌ക്രൂവാല എന്നിവര്‍ വീണ്ടും ഒരുമിക്കുന്ന പ്രോജക്ട് ആക്ഷന് പ്രാധാന്യമുള്ള ഒരു സൂപ്പര്‍ഹീറോ ചിത്രമായിരിക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി സംവിധായകന്‍ യുഎസിലേക്ക് പോകും. ഇന്ത്യയിലും ചിത്രീകരണമുണ്ടെങ്കിലും പ്രധാന ഭാഗങ്ങളൊക്കെ വിദേശത്താവും ചിത്രീകരിക്കുക. ഏറ്റവും മികച്ച അന്തര്‍ദേശീയ സ്റ്റുഡിയോകളില്‍ വിഎഫ്എക്‌സ് നിര്‍വ്വഹിക്കുന്ന ചിത്രം ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ എക്കാലത്തെയും വലിയ ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്നും തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു.
