ലോക വ്യാപകമായി കൊവിഡ് 19 പടർന്ന് പന്തലിക്കുന്ന പശ്ചാത്തലത്തിൽ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റി വയ്ക്കുന്നു എന്ന് നടി ഉത്തര ഉണ്ണി. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ഉത്തരയുടെയും ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്.

കൊറോണ ഭീതി വിട്ടൊഴിഞ്ഞതിന് ശേഷം മാത്രമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുകയുള്ളൂ എന്ന് ഉത്തര ഉണ്ണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം പരമ്പരാഗത ആചാര പ്രകാരമുള്ള താലികെട്ട് മാത്രം അമ്പലത്തിൽ വച്ച് നടത്തുമെന്നും ഉത്തര വ്യക്തമാക്കി. 

ഉത്തര ഉണ്ണിയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

കൊറോണ എന്ന പകർച്ചവ്യാധിയിലൂടെ ലോകം കടന്നുപോകുമ്പോൾ, സാഹചര്യം ശാന്തമാകുന്നതുവരെ ഞങ്ങളുടെ വിവാഹ ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നു. എന്നിരുന്നാലും നിശ്ചയിച്ച തീയതിയിൽ തന്നെ ഞങ്ങൾ ക്ഷേത്രത്തിൽ വച്ച് താലികെട്ട് മാത്രം നടത്തും. ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. വേണ്ട മുന്‍കരുതലുകള്‍ എടുക്കണം.