നിശ്ചയിച്ചതില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞ് അതേ തിയതിയില്‍ വിവാഹിതയായതിനെ കുറിച്ച് ഉത്തര ഉണ്ണി.
നടിയും നര്‍ത്തികയുമായ ഉത്തര ഉണ്ണി അടുത്തിടെയാണ് വിവാഹിതയായത്. ബാംഗ്ലൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് ഉത്തര ഉണ്ണിയുടെ വരന്‍. ഉത്തര ഉണ്ണി വിവാഹ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ വിവാഹിതയായ ഉത്തര ഉണ്ണിയുടെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഉത്തര ഉണ്ണി തന്നെയാണ് കുറിപ്പ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നാണ് നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്‍തമായി ഒരു വര്‍ഷം കഴിഞ്ഞ് വിവാഹിതയായതിനെ കുറിച്ച് ഉത്തര ഉണ്ണി പറയുന്നത്.
പ്രപഞ്ചത്തിന്റെ സമയത്തെ എല്ലായ്പ്പോഴും വിശ്വസിക്കുക. കഴിഞ്ഞ വർഷം ഇതേ തീയതിയിൽ ഞങ്ങൾ വിവാഹിതരാകേണ്ടതായിരുന്നു. അപ്പോഴാണ് മഹാമാരി ലോകത്തെ ബാധിക്കുകയും നമുക്ക് ചുറ്റുമുള്ളതെല്ലാം നിശ്ചലമാക്കുകയും ചെയ്‍തത്. ഞങ്ങൾ ദു:ഖിതരായിരുന്നു. സാധാരണ രീതിയിൽ വിവാഹം കഴിക്കാൻ കഴിയാത്തതിൽ നിരാശരായി, ക്ഷേത്രങ്ങൾ അടച്ചതിനാൽ ആചാരങ്ങൾ അനുഷ്ഠിക്കാൻ കഴിയാതായി. ഞങ്ങളുടെ വിധിയെക്കുറിച്ച് ദേഷ്യപ്പെട്ടു. നമ്മുടെ വിധിയെപ്പോലും ഞങ്ങൾ ചോദ്യം ചെയ്‍തിട്ടുണ്ടാകാം. പ്രപഞ്ചം നമുക്ക് നൽകുന്ന അടയാളമാണോ ഇത്? നമ്മൾ ശരിക്കും പരസ്‍പരം വേണ്ടിയിട്ടുള്ളതാണോ? ഒരു വർഷത്തിനുശേഷം അതേ തീയതിയിൽ ഞങ്ങൾ 100 മടങ്ങ് കൂടുതൽ സന്തോഷവാൻമാരാകുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. സ്നേഹം ഒരു പുഷ്‍പം പോലെ വിരിഞ്ഞു, സ്നേഹം മരങ്ങൾ പോലെ വളരുന്നു, സ്നേഹം വേരുകൾ പോലെ ശക്തിപ്പെടുത്തുന്നു. എല്ലാം എല്ലായ്പ്പോഴും നന്മയ്ക്കായി സംഭവിക്കുന്നുവെന്നും ഉത്തര ഉണ്ണി എഴുതുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‍ത് ഇടവപ്പാതി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്‍തു.
