പാര്‍വതി നായികയായി പ്രദര്‍ശനത്തിന് എത്തിയ ഉയരെ' വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ട ചിത്രമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് ജര്‍മനിയില്‍ നിന്നും ഒരു അംഗീകാരം ലഭിച്ചതായി സംവിധായകൻ മനു അശോകൻ അറിയിച്ചിരിക്കുന്നു.

ഇന്ത്യൻ ഫിലിം ഫെസ്റ്റിവല്‍ സ്റ്റുഡ്‍ഗാര്‍ട്, ജര്‍മനിയിലാണ് ഉയരെ' ആദരിക്കപ്പെട്ടിരിക്കുന്നത്. ഓഡിയൻസ് പോള്‍ അവാര്‍ഡ് ആണ് മനു അശോകന് ലഭിച്ചിരിക്കുന്നത്.  ആസിഡ് ആക്രമണം അതിജീവിക്കുന്ന യുവതിയായിട്ടാണ് പാര്‍വതി ചിത്രത്തില്‍ അഭിനയിച്ചത്.  പൈലറ്റാകാൻ ആഗ്രഹിച്ച പല്ലവി എന്ന കഥാപാത്രത്തിന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. രാജേഷ് പിള്ളയുടെ സഹസംവിധായകനായ മനു അശോകന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമാണ് ഉയരെ'.