Asianet News MalayalamAsianet News Malayalam

ഉയരങ്ങളിലേക്ക് പറന്ന് 'ഉയരെ'; ചിത്രം ബോസ്റ്റണിലെ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക്

പാര്‍വതി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം ബോസ്റ്റണില്‍ നടക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്

Uyare to be screened at Boston film festival
Author
Trivandrum, First Published Aug 13, 2019, 11:16 AM IST

നിരൂപകര്‍ക്കിടയിലും ബോക്‌സ്‌ഓഫിസിലും ഒരുപോലെ വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ഉയരെ. പാര്‍വതി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം ബോസ്റ്റണില്‍ നടക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ടീമായിരുന്നു. 
ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി വ്യത്യസ്ത മേക്ക് ഓവറിലാണ് ചിത്രത്തില്‍ പാര്‍വതി എത്തിയത്. സിദ്ധിഖ്, ആസിഫ് അലി , ടോവിനോ, പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. എസ് ക്യൂബ് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.

Follow Us:
Download App:
  • android
  • ios