പാര്‍വതി നായികയായി എത്തിയ ഉയരെയ്‍ക്ക് ആദ്യ ദിനം തന്നെ തീയേറ്ററില്‍ മികച്ച പ്രതികരണം ആണ് ലഭിച്ചത്.  ആസിഡ് ആക്രമണത്തിന് ഇരയാകുന്ന സ്‍ത്രീ പിന്നീട് സ്വപ്‍നങ്ങള്‍ കീഴടക്കുന്നതാണ് സിനിമയുടെ പ്രമേയം.  ബോബി - സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. പാര്‍വതിയുടെ അഭിനയത്തെ കുറിച്ചും സിനിമയെ കുറിച്ചും താരങ്ങള്‍ അടക്കം മികച്ച അഭിപ്രായമാണ് നടത്തുന്നത്.

ഇത് പാര്‍വതിക്ക് മാത്രം ചെയ്യാൻ കഴിയുന്ന സിനിമ എന്നാണ് ഉയരെ കണ്ട ജോമോള്‍ പ്രതികരിച്ചത്. ഇതൊരു സിനിമയായി തോന്നിയില്ല. നമ്മളും അതില്‍ ഭാഗമാകുന്നതു പോലെ തോന്നും. ഇങ്ങനെയൊരു വിഷയം മലയാള സിനിമയില്‍ വന്നിട്ടില്ല. ധൈര്യപൂര്‍ണമായ സമീപനം. തീര്‍ച്ചയായും പാര്‍വതിക്ക് മാത്രമേ ഇതു ചെയ്യാൻ കഴിയൂവെന്നും ജോമോള്‍ പറയുന്നു. സിനിമയുടെ ത്രില്ലര്‍ അനുഭവം മികച്ച രീതിയില്‍ പകരാൻ സംവിധായകൻ മനു അശോകിന് കഴിഞ്ഞിട്ടുണ്ടെന്നു ടൊവിനോ പറഞ്ഞു.