Asianet News MalayalamAsianet News Malayalam

'ഏഷ്യയിലെ ഏറ്റവും പണച്ചെലവുള്ള സിനിമ'; ചലച്ചിത്രമാവുന്നത് ഇന്ത്യൻ ഇതിഹാസമെന്ന് വി എ ശ്രീകുമാർ

  • പുതിയ സിനിമയെക്കുറിച്ച് സൂചന നല്‍കി സംവിധായകന്‍ വി എ ശ്രീകുമാര്‍.
  • ഇന്ത്യന്‍ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയെന്നും അദ്ദേഹം അറിയിച്ചു. 
V A Shrikumar about new film which is asias most expensive one
Author
Thiruvananthapuram, First Published Nov 18, 2019, 9:37 PM IST

തിരുവനന്തപുരം: പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് സൂചന നല്‍കി സംവിധായകന്‍ വി എ ശ്രീകുമാര്‍. ഏഷ്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയാകും ഇതെന്ന് വി എ ശ്രീകുമാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചിത്രത്തിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പും അദ്ദേഹം പങ്കുവെച്ചു.

ഇന്ത്യന്‍ ചരിത്രത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്ന് അദ്ദേഹം അറിയിച്ചു. എര്‍ത്ത് ആന്‍ഡ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗ്രാഫിക് ഡിസൈനര്‍മാര്‍, ഇല്യുസ്ട്രേറ്റര്‍മാര്‍, പുരാണങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളവര്‍, പുരാവസ്തുശാസ്ത്രജ്ഞര്‍, ഇന്ത്യന്‍ ചരിത്രകാരന്‍മാന്‍, വിഎഫ്എക്സ് ആര്‍ട്ടിസ്റ്റുകള്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവരെയാണ് ചിത്രത്തിലേക്ക് ആവശ്യമുള്ളത്. ഇതിഹാസ സിനിമയാകും വരാനിരിക്കുന്നതെന്നും വി എ ശ്രീകുമാര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios