നടൻ മോഹൻലാലിനൊപ്പം വീണ്ടും ഒടിയൻ സംവിധായകൻ  വി എ ശ്രീകുമാര്‍.

ഒടിയനിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ഒരു സംവിധായകനാണ് വി എ ശ്രീകുമാര്‍. വി എ ശ്രീകുമാര്‍ പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. താൻ മോഹൻലാലുമായി വീണ്ടും ഒന്നിക്കുന്നുവെന്ന് സംവിധായകൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വി എ ശ്രീകുമാര്‍ മോഹൻലാലിന്റെ വീഡിയോ പങ്കുവെച്ചതാണ് ആരാധകരുടെ ശ്രദ്ധയാര്‍ഷിക്കുന്നത്.

വി എ ശ്രീകുമാര്‍ പരസ്യ ചിത്രത്തിലാണ് മോഹൻലാലിനെ വീണ്ടും നായകനാക്കുന്നത്. ഇനി മറ്റൊരു ചോയിസില്ല എന്ന് പറഞ്ഞ് മോഹൻലാലിന് നേരെ തോക്കു ചൂണ്ടുന്ന യുവതിയേയുമാണ് വി എ ശ്രീകുമാര്‍ പങ്കുവെച്ച വീഡിയോ ടീസറില്‍ കാണാനാകുന്നത്. എന്തിന്റെ പരസ്യമാണെന്ന് വ്യക്തമല്ല. നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് എത്തിയിരിക്കുന്നത്.

മോഹൻലാല്‍ നായകനായി നേര് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ നേര് ആകെ 100 കോടി ബിസിനസ് നേടി എന്നത് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. നേര് മോഹൻലാലിന്റെ ഒരു വൻ തിരിച്ചുവരവായി മാറിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സംവിധായകൻ ജീത്തു ജോസഫിന്റ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനായി എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലും അപ്പുറം വിജയം നേടിയിരിക്കുന്നു.

നേരില്‍ വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായിട്ടാണ് മോഹൻലാല്‍ എത്തിയിരിക്കുന്നത്. തുടക്കത്തില്‍ തീരെ ആത്മവിശ്വാസമില്ലാത്ത നായകൻ ചിത്രത്തില്‍ പിന്നീട് വിജയിക്കുന്നതുമാണ് നേരില്‍ കാണാനാകുന്നത്. ഒരു നടൻ എന്ന നിലയില്‍ ചിത്രം മോഹൻലാലിന് മികച്ച ഒരു അവസരം നല്‍കി എന്നാണ് പ്രേക്ഷകരുടെ ഭൂരിഭാഗം പേരുടെയും അഭിപ്രായം. താരഭാരമില്ലാതെ മോഹൻലാലിന് വീണ്ടും ഒരു കഥാപാത്രമായി മാത്രം പകര്‍ന്നാടാൻ നേരില്‍ കഴിഞ്ഞിരിക്കുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം ബോക്സ് ഓഫീസ് വിജയത്തിലും നിര്‍ണായക ഘടകമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

Read More: ജനുവരിയിലില്ല, തങ്കലാനെത്താൻ കുറച്ച് കാത്തിരിക്കണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക