വി കെ ശ്രീരാമൻ അന്ന് പറഞ്ഞത് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് നടനും എഴുത്തുകാരനുമായ ശ്രീരാമൻ മുമ്പ് ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. മമ്മൂട്ടിയുടെയും മോഹൻലാലുമായും അടുത്തിടപെടുന്ന ഒരാളാണ് വി കെ ശ്രീരാമൻ. മമ്മൂട്ടിയുടെ ജീവിത സാഹചര്യത്തെ കുറിച്ച് വി കെ ശ്രീരാമൻ അഭിപ്രായപ്പെട്ടതാണ് വീണ്ടും ചര്‍ച്ചയാകുന്നത്. മോഹൻലാലിനൊന്നും ഇല്ലാത്ത തരം ഒരു ജീവിതം മമ്മൂട്ടിക്കുണ്ട് എന്നാണ് മുമ്പ് ഒരിക്കല്‍ ദ മലബാര്‍ ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ വി കെ ശ്രീരാമൻ പറഞ്ഞത്.
സിനിമാ നടൻ എന്നതിനും അപ്പുറം തനിക്ക് ഒരു സാധാരണക്കാരനായി നടക്കാനായിരുന്നു ആഗ്രഹം എന്ന് വ്യക്തമാക്കവേയാണ് വി കെ ശ്രീരാമൻ മമ്മൂട്ടിയെ കുറിച്ചും പറഞ്ഞത്. സിനിമ എനിക്കൊരു ആത്മാവിഷ്‍കരമൊന്നുമായിരുന്നില്ല. എന്നിലുള്ള നടനെ പുറത്തെടുക്കാനുള്ള അവസരവുമായിരുന്നില്ല. സന്തോഷത്തോടെ സാധാരണക്കാരനായി ജീവിക്കാനായിരുന്നു ഇഷ്‍ടം. സിനിമയില്‍ നിന്ന് പൈസയൊക്കെ കിട്ടുമ്പോഴും തനിക്ക് ഒരു ദ്വന്ദ വ്യക്തിത്തമുണ്ടായിുരന്നു. സിനിമ മറ്റുള്ളവര്‍ക്കിടയില്‍ മുൻഗണന തന്നിരുന്നു. എങ്കിലും സ്വതന്ത്രനായി നടക്കാൻ ആയിരുന്നു തനിക്ക് ഇഷ്‍ടം എന്നും ഊരിക്കളയാൻ ആഗ്രഹിച്ച കുപ്പായിരുന്നു ഒരു സിനിമാക്കാരന്റേത് പറയുമ്പോഴാണ് മമ്മൂട്ടിയുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും വി കെ ശ്രീരാമാൻ വ്യക്തമാക്കിയത്.
കുറച്ചു വൈകിയാണല്ലോ മമ്മൂട്ടി സിനിമയിലേക്ക് വരുന്നത് എന്ന് സൂചിപ്പിക്കുകയായിരുന്നു ശ്രീരാമൻ. മമ്മൂട്ടി കോളേജ് വിദ്യാഭ്യാസം കഴിയുന്നു. വക്കീലായിട്ട് പ്രാക്റ്റീസ് ചെയ്യുന്നു. മോഹൻലാലിനൊന്നും ഇല്ലാത്ത തരം ഒരു ജീവിതമുണ്ട് മമ്മൂട്ടിക്ക്. വക്കീലൻമാരുടെ ഇടയിലായാലും അല്ലാത്ത മനുഷ്യൻമാര്‍ക്കിടയിലായാലും. വായനയും മറ്റുമൊക്കെയുള്ള സംഭവങ്ങള്‍ വരുന്നുണ്ട്.. ലാല് കോളേജില്‍ എത്തുമ്പോള്‍ തന്നെ സിനിമിയില്‍ ഉണ്ട്. മമ്മൂട്ടിയെ സംബന്ധിച്ച് ഒരു സിനിമാ താരം എന്ന നിലയില്‍ വായനയൊക്കെ ബ്രേക്ക് ആയിപ്പോകുന്നുണ്ടായിരുന്നു. അങ്ങനെ സംസാരിക്കാൻ പറ്റിയ ആളായതിനാലാകും താനുമായി സൗഹൃദമുണ്ടായതെന്നും ശ്രീരാമൻ വ്യക്തമാക്കി.
മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സിനിമ ബോക്സ് ഓഫീസില്‍ വൻ കുതിപ്പാണ് നടത്തുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 34 കോടി രൂപയില്‍ അധികം ഭ്രമയുഗം നേടിയിട്ടുണ്ട്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ സദാശിവനാണ്. സിദ്ധാര്‍ഥ് ഭരതും അര്‍ജുനും മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലുണ്ട്.
