സംവിധായകൻ വി എം വിനുവിന്റെ മകളും ഗായികയുമായ വര്‍ഷ വിവാഹിതയായി.  നിത്യാനന്ദ ആണ് വര്‍ഷയുടെ വരൻ.

കോഴിക്കോട് ട്രൈപെന്റാ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് കാല നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹചടങ്ങിന് എത്തിയത്.  വര്‍ഷ മറുപടി, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വി എം വിനു തന്നെയാണ് വേഷം സംവിധാനം ചെയ്‍തത്.