സംവിധായകൻ വി എം വിനുവിന്റെ മകളും ഗായികയുമായ വര്‍ഷയുടെ വിവാഹ വീഡിയോ പുറത്തുവിട്ടു. കൊവിഡ് നിയന്ത്രണങ്ങളോടെ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

മമ്മൂട്ടി, ശ്രീനിവാസൻ, ജയറാം തുടങ്ങിയ അഭിനേതാക്കളുടെ ആശംസകളോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വര്‍ഷ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണനാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. വൈശാഖ് ആണ് സംഗീത സംവിധായകൻ. മമ്മൂട്ടിയുടെ വേഷം എന്ന ചിത്രത്തില്‍ വര്‍ഷ അഭിനയിച്ചിട്ടുണ്ട്. നിത്യാനന്ദ് ആണ് വര്‍ഷയുടെ വരൻ.