തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച തുകയാണ് ഇത്

ഒടിടി പ്ലാറ്റ്‍ഫോമുകള്‍ വ്യാപകമായതോടെ വ്യവസായം എന്ന നിലയില്‍ സിനിമകള്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗം കൂടിയാണ് തുറന്നത്. കൊവിഡ് കാലത്ത് മലയാളത്തിലും നിരവധി ഡയറക്ട് ഒടിടി റിലീസുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ കൊവിഡിനു ശേഷം സിനിമാ തിയറ്ററുകള്‍ സജീവമായതോടെ ഡയറക്റ്റ് റിലീസിനു പകരം ആഫ്റ്റര്‍ തിയറ്ററുകള്‍ റിലീസുകള്‍ക്കാണ് പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോമുകളൊക്കെ പ്രാധാന്യം നല്‍കുന്നത്. ഒടിടി അവകാശ വില്‍പ്പന നിര്‍മ്മാതാക്കള്‍ക്ക് മികച്ച സാധ്യതയുമാണ് ഒരുക്കുന്നത്. ഇപ്പോഴിതാ ടൊവിനോ തോമസ് നായകനായ വാശിയുടെ ഒടിടി അവകാശം മികച്ച തുകയ്ക്ക് വില്‍പ്പനയായിരിക്കുകയാണ്.

ലെറ്റ്സ് ഒടിടി ഗ്ലോബല്‍ അറിയിക്കുന്നതനുസരിച്ച് പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച തുകയാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിന് നല്‍കിയിരിക്കുന്നതെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. നിര്‍മ്മാതാക്കളായ രേവതി കലാമന്ദിറിനെ ഉദ്ധരിച്ച് 10 കോടിക്കാണ് ചിത്രത്തിന്‍റെ ഒടിടി വില്‍പ്പന നടന്നിരിക്കുന്നതെന്ന് ഒടിടി പ്ലേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച തുകയാണ് ഇത്.

Scroll to load tweet…

രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അഭിഭാഷകരാണ് ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥാപാത്രങ്ങള്‍. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, എഡിറ്റിംഗ് അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍, സംഗീതം കൈലാസ്, പശ്ചാത്തല സംഗീതം യാക്സന്‍, നേഹ, കലാസംവിധാനം സാബു മോഹന്‍, കഥ ജാനിസ് ചാക്കോ സൈമണ്‍, മേക്കപ്പ് പി വി ശങ്കര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥിന്‍ മൈക്കിള്‍, വരികള്‍ വിനായക് ശശികുമാര്‍, സൌണ്ട് എം ആര്‍ രാജകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്, വിതരണം ഉര്‍വ്വശി തിയറ്റേഴ്സ്. 

ALSO READ : ലക്ഷ്‍മിപ്രിയയായി റിയാസ്, ബ്ലെസ്‍ലിയായി ലക്ഷ്‍മിപ്രിയ; ബിഗ് ബോസില്‍ ആള്‍മാറാട്ടം ടാസ്‍ക്