നടൻ വിമൽ നായകനാകുന്ന ആക്ഷൻ ഡ്രാമ ചിത്രം ‘വട’ത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി

നടൻ വിമൽ 'മഹാസേന'യ്ക്ക് ശേഷം നായകനായി അഭിനയിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രം വടത്തിൻ്റ ട്രെയ്‍ലര്‍ റിലീസ് ആയി. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മസാനി പിക്ചേഴ്സ് ആണ് കെന്തിരൻ വി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 6 ന് ചിത്രം തിയറ്ററുകളിൽ എത്തും. വിമലിനെ കൂടാതെ നടരാജ് (നട്ടി), സനാഷ്ക ശ്രീ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ, സംഗീത കല്യാൺകുമാർ, മധുസൂദൻ റാവു, ദീപ ശങ്കർ, ഇന്ദുമതി മണികണ്ഠൻ എന്നിവരുൾപ്പെടെ ഒരു വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. രാജശേഖർ ആർ നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതം ഡി ഇമ്മാനും പ്രസന്ന എസ് കുമാറുമാണ്. വിമൽ അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി മൂന്നാം തവണയാണ് ഡി ഇമ്മാൻ സംഗീതം ഒരുക്കുന്നത്. ഒരു ഗ്രാമീണ എൻ്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവും ഗാനരചയിതാവുമാണ് ജ്ഞാനകരവേൽ.

വട മഞ്ഞുവിരാട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജല്ലിക്കട്ടിന് സമാനമായ ഈ കായിക ഇനത്തിൽ, ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു കാളയെ മെരുക്കാൻ നിരവധി കളിക്കാർ ആവശ്യമാണ്. ജല്ലിക്കട്ടിനെപ്പോലെ തമിഴ്‌നാട്ടിലുടനീളമുള്ള പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമാണ് വട മഞ്ഞുവിരാട്ടും. സൺ മാരോ പിക്ചേഴ്സ് ആണ് ചിത്രത്തിൻ്റെ സഹ നിർമ്മാതാക്കൾ. എഡിറ്റിംഗ്: സാബു ജോസഫ് വി.ജെ, കലാസംവിധാനം: വി.ശശികുമാർ, ആക്ഷൻ: ജി.എൻ മുരുകൻ, കൊറിയോഗ്രാഫി: ദിനേശ്, ധീന, സന്തോഷ്, കോ ഡയറക്ടർ: പി.എ. ഷൺമുഖൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.