ബിഗ് സ്ക്രീനിലും അച്ഛനും മകനുമാകാന്‍ ടി ജി രവിയും ശ്രീജിത്ത് രവിയും; 'വടു' ഫസ്റ്റ് ലുക്ക് എത്തി
അച്ഛന്‍- മകന്‍ ബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രം
ടി ജി രവിയും മകന്‍ ശ്രീജിത്ത് രവിയും അച്ഛനും മകനുമായി അഭിനയിക്കുന്ന ചിത്രമാണ് വടു- ദി സ്കാര്‍. ശ്രീജിത്ത് പൊയിൽക്കാവ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിട്ടുണ്ട്. സ്നേഹബന്ധങ്ങള്‍ അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ, ഹൃദയസ്പർശിയായ കഥയിലൂടെ
ആവിഷ്കരിക്കുന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവ്വഹിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാംബരി പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ ഡോ. മനോജ് ഗോവിന്ദൻ, മുരളി നീലാംബരി, പ്രദീപ് കുമാർ ജി, മോഹനൻ കൂനിയാത്ത് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. മുരളി നീലാംബരി എഴുതിയ വരികൾക്ക് പി ഡി സൈഗാൾ തൃപ്പൂണിത്തുറ സംഗീതം പകരുന്നു. എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ആർട്ട് ഡയറക്ടർ വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം പ്രസാദ് ആനക്കര, മേക്കപ്പ് വിനീഷ് ചെറുകാനം, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവി വാസുദേവ്, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ അജേഷ് സുധാകരൻ, റിക്കോർഡിംഗ് സ്റ്റുഡിയോ ഡിജിസ്റ്റാർ മീഡിയ തൃപ്പൂണിത്തുറ, സ്റ്റിൽസ് രാഹുൽ ലൂമിയർ, ഡിസൈൻ ഷാജി പാലോളി, പ്രൊഡക്ഷൻ കൺട്രോളർ കമലേഷ് കടലുണ്ടി, ഫിനാൻസ് കൺട്രോളർ ശ്രീകുമാർ പ്രിജി, പ്രൊഡക്ഷൻ മാനേജർ മനോജ് കുമാർ ടി, പിആർഒ- എ എസ് ദിനേശ്.
ALSO READ : ദുരൂഹതയുണര്‍ത്തി 'വരാഹം' സെക്കൻ്റ് ലുക്ക്; ത്രില്ലറുമായി സുരേഷ് ഗോപി