കോഴിക്കോട് : ഇരുപത്തിയഞ്ചാമത് വൈക്കം  മുഹമ്മദ് ബഷീർ  പുരസ‌്കാരം നടൻ മമ്മൂട്ടിക്ക‌്. ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏർപ്പെടുത്തിയതാണ് പുരസ്കാരം . ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഗ്രാമഫോൺ ശിൽപവും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ‌്കാരം എം ടി വാസുദേവൻ നായർ സമ്മാനിക്കും. പുരസ‌്കാര വിതരണ തിയ്യതി പിന്നീട് പ്രഖ്യാപിക്കും