ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഭാരതരത്ന നല്‍കി രാജ്യം ആദരിക്കുകയും ചെയ്‍ത അടല്‍ ബിഹാരി വാജ്‍പെയ്‍യുടെ ജീവിതം സിനിമയാകുന്നു. ഉല്ലേക് എൻ പി എഴുതിയ ദ അണ്‍ടോള്‍ഡ് വാജ്‍പെയ് എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയായിരിക്കും സിനിമ. ആരായിരിക്കും വാജ്‍പെയ് ആയി അഭിനയിക്കുകയെന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അമാശ് ഫിലിംസിന്റെ ശിവ ശര്‍മ്മ ദ അണ്‍ടോള്‍ഡ് വാജ്‍പെയ് സിനിമയാക്കുന്നതിനുള്ള പകര്‍പ്പാവകാശം സ്വന്തമാക്കിയിട്ടുണ്ട്. വാജ്‍പെയുടെ കുട്ടിക്കാലം, കോളേജ് ജീവിതം, രാഷ്‍ട്രീയ ജീവിതം, പ്രധാനമന്ത്രിയായിട്ടുള്ള കാലം തുടങ്ങിയവ ചിത്രത്തിലുണ്ടാകും. 2018 ഓഗസ്റ്റ് 16നായിരുന്നു വാജ്‍പെയ് അന്തരിച്ചത്.