അജിത്ത് നായകനാകുന്ന ചിത്രമാണ് ഇപ്പോള്‍ എച്ച് വിനോദ് സംവിധാനം ചെയ്യുന്നത്.
തമിഴകത്തിന്റെ തല അജിത്തിന് ഹിറ്റുകള്‍ നല്‍കിയ സംവിധായകനാണ് എച്ച് വിനോദ്. 'വലിമൈ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അജിത്തിനെ നായകനാക്കി തന്നെയാണ് എച്ച് വിനോദ് പുതിയ സിനിമയും ഒരുക്കുന്നത്. 'അജിത്ത് 61' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ തിരക്കിലാണ് എച്ച് വിനോദ്. കമല്‍ഹാസൻ ആയിരിക്കും എച്ച് വിനോദിന്റെ അടുത്ത നായകൻ എന്നാണ് പുതിയ റിപ്പോര്‍ട്ട്.
തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ 'വിക്ര'ത്തിന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ കമല്‍ഹാസൻ. എസ് ഷങ്കര്‍ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2'വിന്റെ ജോലികളിലേക്ക് കമല്‍ഹാസൻ കടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കമല്‍ഹാസൻ അമേരിക്കയിലാണ്. 2020 മാര്‍ച്ചില്‍ നിര്‍ത്തിവെച്ച 'ഇന്ത്യൻ 2'വിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബറോടെ ചിത്രീകരണം പുനരാരംഭിക്കാനാണ് പദ്ധതി. 'ഇന്ത്യൻ 2'വിനു ശേഷമായിരിക്കും കമല്‍ഹാസൻ എച്ച് വിനോദിന്റെ ചിത്രത്തിലേക്ക് കടക്കുക. ഇതൊരു രാഷ്‍ട്രീയ കഥയായിരിക്കും പറയുക എന്നും റിപ്പോര്‍ട്ടുണ്ട്. ലോകേഷ് കനകരാജിന്റെ 'വിക്ര'ത്തിന്റെ അടുത്ത ഭാഗവും പാ രഞ്‍ജിത്തിന്റെ ഒരു ചിത്രവും കമല്‍ഹാസന്റേതായി ഒരുങ്ങാനുണ്ട്.
'ഇന്ത്യയെ ഇഷ്‍ടപ്പെടാത്ത ഒരാളായി പലരും എന്നെ കാണുന്നു', 'ലാല്‍ സിംഗി'നെതിരായ ബഹിഷ്‍കരണാഹ്വാനത്തില്‍ ആമിര്‍
സമീപകാല ബോളിവുഡില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയിട്ടുള്ള ചിത്രങ്ങളില്‍ ഒന്നാണ് ആമിര്‍ ഖാന്‍ നായകനാവുന്ന 'ലാല്‍ സിംഗ് ഛദ്ദ'. ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്‍റെ റീമേക്ക് ആണ് ഈ ചിത്രം. തന്‍റെ സ്വപ്ന പദ്ധതിയെന്ന് ആമിര്‍ വിശേഷിപ്പിച്ചിട്ടുള്ള ചിത്രത്തിനുവേണ്ടി അദ്ദേഹം ശാരീരികമായ വലിയ മേക്കോവറുകളിലൂടെ കടന്നുപോയിരുന്നു. ഓഗസ്റ്റ് 11ന് ലോകമെമ്പാടും തിയറ്ററുകളില്‍ എത്താനിരിക്കുകയാണ് ചിത്രം. എന്നാല്‍ റിലീസ് ദിനം അടുത്തിരിക്കെ സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ ചില ബഹിഷ്കരണാഹ്വാനങ്ങളും മുഴങ്ങുന്നുണ്ട്. ഇപ്പോഴിതാ ഇതിനെതിരെ ആദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
'ലാല്‍ സിംഗ് ഛദ്ദ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയ്ക്കിടെ ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ആമിറിന്‍റെ പ്രതികരണം- 'എനിക്ക് ഇതില്‍ നിരാശയുണ്ട്. ചിത്രം കാണരുതെന്ന് പറയുന്ന ചിലരുടെ ഹൃദയങ്ങളില്‍ ഈ രാജ്യത്തെ ഇഷ്‍ടപ്പെടാത്ത ഒരാളാണ് ഞാന്‍. അവര്‍ അങ്ങനെ വിശ്വസിക്കുന്നു. പക്ഷേ അത് അസത്യമാണ്. അവര്‍ അങ്ങനെ കരുതുന്നു എന്നത് നിരാശാജനകമാണ്. ദയവായി ഈ ചിത്രം ബഹിഷ്കരിക്കരുത്. ദയവായി ഈ ചിത്രം കാണണം', ആമിര്‍ ഖാന്‍ പറഞ്ഞു.
Read More : അഫ്സലിന്റെ ശബ്‍ദത്തിൽ 'വരാതെ വന്നത്', 'ടു മെന്നി'ലെ രണ്ടാം ഗാനവും ഹിറ്റ്
