തമിഴകത്തിന്റെ തല, അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. ചിത്രത്തില്‍ അജിത്ത് പൊലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ നായികയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ഹുമ ഖുറേഷിയായിരിക്കും ചിത്രത്തിലെ നായിക.

അജിത്തിന്റെ നായികാ വേഷത്തിലേക്ക് ഹുമ ഖുറേഷിയെ പരിഗണിക്കുന്നുവെന്ന് ആണ് വാര്‍ത്തകള്‍. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയ്യുന്നത്. നിരവ് ഷാ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അജിത്ത് വീണ്ടും പൊലീസ് വേഷത്തിലെത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍.